വടക്കഞ്ചേരി ∙ വധശ്രമക്കേസ് പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു. കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശിയായ, തൃശൂർ ഒല്ലൂരിൽ താമസിക്കുന്ന രാഹുൽ (28) ആണ് മണ്ണുത്തി പൊലീസിനെ വെട്ടിച്ചു കടന്നത്.
കഴിഞ്ഞമാസം മണ്ണുത്തിയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
വടക്കഞ്ചേരിയിലെ ബാറിനു സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടർന്ന് മണ്ണുത്തി പൊലീസ് എത്തി പ്രതിയെ പിടികൂടി ഒരു കയ്യിൽ വിലങ്ങ് ഇടുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റിയിൽ ഇടിച്ച് മുറിവുണ്ടാക്കി പൊലീസിന്റെ ശ്രദ്ധതെറ്റിച്ച് ബൈക്കിൽ കയറി പോവുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണു സംഭവം. വടക്കഞ്ചേരി, ആലത്തൂർ, നെന്മാറ, മണ്ണുത്തി സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതിക്കായി വ്യാപക അന്വേഷണം നടക്കുന്നുണ്ട്.
സമീപ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയതായി ആലത്തൂർ ഡിവൈഎസ്പി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

