നെന്മാറ∙ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ കായികമേളയിൽ 184 പോയിന്റ് നേടിയ കല്ലേക്കാട് വ്യാസ വിദ്യാപീഠം ഓവറോൾ ചാംപ്യൻമാരായി. 119 പോയിന്റ് നേടിയ വടക്കഞ്ചേരി ശോഭ അക്കാദമിക്കു രണ്ടാം സ്ഥാനവും 115 പോയിന്റ് നേടിയ സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂളിനു മൂന്നാം സ്ഥാനവും ലഭിച്ചു.
നെന്മാറ ഗംഗോത്രി ഇംഗ്ലിഷ് മീഡിയം സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ നെന്മാറ ഇൻസ്പെക്ടർ എ.പി.അനീഷ് വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗംഗോത്രി ട്രസ്റ്റ് പ്രസിഡന്റ് എൻ.എം.വിജയഗോപാലൻ അധ്യക്ഷനായി. എലഗന്റ് സ്്കൂൾ പ്രിൻസിപ്പിൽ കെ.അശോക്, പി.ഉണ്ണിക്കൃഷ്ണൻ, ഫാ.
ലിന്റേഷ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു
14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കല്ലേക്കാട് വ്യാസ വിദ്യാപീഠം ഒന്നാം സ്ഥാനവും പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂൾ രണ്ടാം സ്ഥാനവും പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും വടക്കഞ്ചേരി ശോഭ അക്കാദമി രണ്ടാം സ്ഥാനവും എത്തനൂർ സെന്റ് പോൾസ് സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
19 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വടക്കഞ്ചേരി ശോഭ അക്കാദമി ഒന്നാം സ്ഥാനവും പട്ടാമ്പി എംഇഎസ് ഇന്റർനാഷനൽ സ്കൂൾ രണ്ടാം സ്ഥാനവും കല്ലേക്കാട് വ്യാസ വിദ്യാപീഠം മൂന്നാം സ്ഥാനവും നേടി. 19 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂൾ രണ്ടാം സ്ഥാനവുംകഞ്ചിക്കോട് ഹോളി ട്രിനിറ്റി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

