മുടപ്പല്ലൂർ ∙ സ്കൂൾ വിദ്യാർഥികളടക്കം 5 പേർക്കു തെരുവുനായയുടെ കടിയേറ്റ സംഭവത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ പ്രത്യേക ഇടപെടൽ. നായയ്ക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണു നടപടി. എല്ലാവർക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുടപ്പല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം കേന്ദ്രീകരിച്ച് അടുത്തദിവസം തന്നെ വളർത്തുനായകൾക്കും പൂച്ചകൾക്കുമായി വാക്സിനേഷൻ ക്യാംപ് സംഘടിപ്പിക്കുമെന്നും വണ്ടാഴി വെറ്ററിനറി സർജൻ ഡോ.
കെ.എ.നിഷിത അറിയിച്ചു.
സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവും നടത്തും. തെരുവുനായ്ക്കളെ പിടികൂടാനുള്ള നടപടികൾ വരുംദിവസങ്ങളിൽ ഊർജിതമാക്കുമെന്ന് വണ്ടാഴി പഞ്ചായത്ത് അധ്യക്ഷൻ കെ.എൽ.രമേഷും അറിയിച്ചു.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മുടപ്പല്ലൂർ ഹൈസ്കൂൾ വളപ്പിൽവച്ച് വിദ്യാർഥിയെ കടിച്ച തെരുവുനായ വൈകിട്ടും വെള്ളിയാഴ്ച പുലർച്ചെയുമായി മറ്റു നാലു പേരെയും ആക്രമിച്ചു.
മറ്റു പലരുടെ നേരെയും ആക്രമണമുണ്ടായെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു.
ഒട്ടേറെ വളർത്തുനായകളെയും തെരുവുനായകളെയും ഈ നായ ആക്രമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ കടുത്ത ആശങ്കയിലാണെന്നും അധികൃതർ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

