വാളയാർ ∙ സുഹൃത്തുക്കളായ ബിജെപി സ്ഥാനാർഥികൾക്ക് ഇത്തവണ പരസ്പരം മാത്രം പിന്തുണച്ചാൽ മതിയാവില്ല, മൂവരുടെയും അമ്മമാരെയും പ്രോത്സാഹിപ്പിക്കണം. എം.ദീപക്, എ.ശരത്.
എം.രഞ്ജിത്ത് എന്നിവരോടൊപ്പം ബിജെപി സ്ഥാനാർഥികളായി ഇത്തവണ ഇവരുടെ അമ്മമാരും രംഗത്തുണ്ട്. 3 പഞ്ചായത്തുകളിൽ നിന്നാണ് ഇവർ ജനവിധി തേടുന്നത്. ബിജെപി കൊടുമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ദീപക്ക് കൊടുമ്പ് പഞ്ചായത്തിൽ 7ാം വാർഡിൽ നിന്നും മഹിളാമോർച്ച നേതാവായ അമ്മ രഞ്ജിത മണികണ്ഠൻ 16ാം വാർഡ് കല്ലിങ്കലിൽ നിന്നും മത്സരിക്കുന്നു.
കഴിഞ്ഞ തവണയും രണ്ടു പേരും ഒരുമിച്ചു മത്സരിച്ചെങ്കിലും കടുത്ത മത്സരം കാഴ്ചവച്ച് പരാജയപ്പെട്ടു.
രാഷ്ട്രീയ ആക്രമണത്തിൽ കൊല്ലപ്പെട്ട തേനാരിയിലെ ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ സഹോദരനാണു ബിജെപി പുതുശ്ശേരി മണ്ഡലം സെക്രട്ടറി കൂടിയായ എ.ശരത്.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ എലപ്പുള്ളി തേനാരി ഡിവിഷനിൽ നിന്നു ശരത് മത്സരിക്കുമ്പോൾ 20 വർഷത്തോളമായി ആശാവർക്കറായ അമ്മ കെ.സുനിത എലപ്പുള്ളി പഞ്ചായത്ത് 9ാം വാർഡിൽ നിന്നാണു പോരാട്ടത്തിനിറങ്ങുന്നത്.
ബിജപിയുടെ മരുതറോഡ് പഞ്ചായത്ത് നോർത്ത് ഏരിയ പ്രസിഡന്റായ എം.രഞ്ജിത്ത് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കൊട്ടേക്കാട് ഡിവിഷനിൽ നിന്നും ഹരിതകർമസേന ജീവനക്കാരിയായ അമ്മ ആർ.വിജയകുമാരി 20ാം വാർഡായ മന്ത്രിക്കാട്–കുറിപ്പറമ്പിൽ നിന്നുമാണ് മത്സരിക്കുന്നത്. ഇരുവരുടെയും കന്നിയങ്കമാണ്. സിപിഎമ്മിന്റെ കുത്തക വാർഡുകളിൽ ബിജെപിക്കു സ്വാധീനമുണ്ടാക്കാനായതിന്റെ പ്രതീക്ഷയിലാണ് മൂവരും അമ്മമാർക്കൊപ്പം ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

