സോളർ സബ്സിഡി റജിസ്ട്രേഷൻ ക്യാംപും ലോൺ മേളയും
ആലത്തൂർ ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലത്തൂർ ശാഖയുടെ നേതൃത്വത്തിൽ സൗജന്യ സോളർ സബ്സിഡി റജിസ്ട്രേഷൻ ക്യാംപും സോളർ ലോൺ മേളയും നടത്തും. ഇന്നും നാളെയും രാവിലെ 10 മുതൽ 4 വരെയാണ് ക്യാംപ്.
ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളർ ഓൺഗ്രിഡ് പ്രൊജക്ട് ചെയ്ത് രാത്രിയും പകലും എസി ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും സൗജന്യമായി ഉപയോഗിക്കാം. 78,000 രൂപയാണ് സബ്സിഡി ലഭിക്കുന്നത്.
ബാക്കി തുക എസ്ബിഐയുമായി സഹകരിച്ച് തവണകളായി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. 7306077701.
ഏകദശാഹ യജ്ഞത്തിന് ഇന്നു തുടക്കം
പാലക്കാട് ∙ വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദപുരാണ കഥാകഥന ഏകദശാഹ യജ്ഞത്തിന് ഇന്നു വൈകിട്ട് 4.30ന് ആചാര്യവരണത്തോടെ തുടക്കമാകും.
രജിത്ത്കുമാർ മുഖ്യാതിഥിയാകും. ശരത് എ.ഹരിദാസിന്റെ ആചാര്യതയിൽ നവംബർ 9 വരെയാണു യജ്ഞം. ദിവസവും രാവിലെ 6.30നു സുബ്രഹ്മണ്യ സഹസ്രനാമജപം, തുടർന്നു കഥാകഥനം നടക്കും.
നവംബർ ഒന്നിനു ഭഗവാന്റെ ജനനം, 4നു ശൂരസംഹാരം, 5നു കാർത്തികദിനം എന്നിവ പ്രധാന ചടങ്ങുകളെന്നു ഭാരവാഹികൾ അറിയിച്ചു. നവംബർ 9നു വള്ളി– ദേവസേന കല്യാണോത്സവത്തോടെ യജ്ഞം സമാപിക്കും.
വടക്കന്തറ ശ്രീരാമപുരം വിഷ്ണുക്ഷേത്രം ആറാട്ട് ഉത്സവം ഇന്ന്
പാലക്കാട് ∙ വടക്കന്തറ ശ്രീരാമപുരം വിഷ്ണുക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഇന്ന്.
ഇന്നലെ ക്ഷേത്രത്തിൽ പള്ളിവേട്ട ചടങ്ങു നടന്നു.
ഇന്നു രാവിലെ പൂജകൾക്കു ശേഷം 7ന് ആറാട്ടുബലി, 8ന് ആറാട്ടിനു പുറപ്പാട്, 9ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, ആലിൻചുവട്ടിൽ നിന്ന് ആന, പഞ്ചവാദ്യ സഹിതം എഴുന്നള്ളത്ത്, തുടർന്നു കൊടിക്കൽപറ, പ്രദക്ഷിണം, കൊടിയിറക്കൽ, 11ന് 25 കലശാഭിഷേകം, പ്രസാദ വിതരണം ചടങ്ങുകൾ ഉണ്ടായിരിക്കും.
സംഗീതോത്സവം തുടരുന്നു
പാലക്കാട് ∙ ഫൈൻ ആർട്സ് സൊസൈറ്റി ഫൈൻ ആർട്സ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ദേശീയ സംഗീതോത്സവത്തിലെ എട്ടാം ദിനവും സംഗീതസാന്ദ്രമായി. എസ്.സ്വരാത്മിക ശ്രീകാന്തും സംഘവും അവതരിപ്പിച്ച സംഗീതക്കച്ചേരി ആസ്വാദകരുടെ മനംകവർന്നു. ഇന്നു വൈകിട്ട് 6നു സുനിൽ ആർ.ഗാർഗ്യൻ നയിക്കുന്ന സംഗീതക്കച്ചേരി അരങ്ങേറും.
വി.വി.ശ്രീനിവാസ റാവു വയലിനിലും നെയ്വേലി ആർ.നാരായണൻ മൃദംഗത്തിലും വാഴപ്പള്ളി ആർ.കൃഷ്ണകുമാർ ഘടത്തിലും പക്കമേളമൊരുക്കും. നാളെ നടക്കുന്ന സംഗീതക്കച്ചേരിയോടെ ദേശീയ സംഗീതോത്സവം സമാപിക്കും.
അധ്യാപക ഒഴിവ്
ഷോളയൂർ∙ ഗവ.ട്രൈബൽ എച്ച്എസ് സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഇക്കണോമിക്സ് ഒഴിവുണ്ട്.
കൂടിക്കാഴ്ച 3നു രാവിലെ 10 ന്. അഗളി∙ ജിവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ (കെമിസ്ട്രി ജൂനിയർ) ഒഴിവുണ്ട്.
കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്. 9447714351.
ത്രിദിന പരിശീലനം ഇന്നു തുടങ്ങും
ലക്കിടി ∙ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പോളിഗാര്ഡനും ചേര്‍ന്നു ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി നടക്കുന്ന ത്രിദിന പരിശീലനം ഇന്ന് തുടങ്ങും.
10ന് സംസ്ഥാന കമ്മിഷണര്‍ പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്യും.
ഡയറക്ടര്‍ ഫാ. ജോസ് കണ്ണമ്പുഴ മുഖ്യപ്രഭാഷണം നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

