തിരുമിറ്റക്കോട് ∙ നെൽക്കർഷകരെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു മഴക്കാലം. വർഷാവർഷം ഉണ്ടാകുന്ന മഴയിൽ നഷ്ടക്കണക്കുകൾ മാത്രമാണ് തിരുമിറ്റക്കോട്ടെ നെൽക്കർഷകർക്ക് പറയാനുള്ളത്.
പ്രദേശത്ത് രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിൽ വ്യാപകമായ കൃഷിനാശമാണുണ്ടായത്. തിരുമിറ്റക്കോട് കൃഷിഭവൻ പരുധിയിലെ രായമംഗലം, നെല്ലിക്കാട്ടിരി, ചെരിപ്പൂർ, തിരുമിറ്റക്കോട് പാടശേഖരങ്ങളിലായി ഞാറ്റടികളും നട്ടഞാറും അടക്കമുള്ള നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്.
മഴയെ തുടർന്ന് ഒഴികിവരുന്ന വെളളം സമീപത്തെ പാടശേഖരങ്ങളിലേക്ക് ഒഴുകിയുളള കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
രണ്ടാംവിളയ്ക്കായി പാടങ്ങളിൽ നട്ട ഞാറും ഞാറ്റടികളുമാണ് നശിച്ചത്.
കൃഷി ചെയ്യാനായി ഉമ നെൽ വിത്താണ് ഉപയോഗിച്ചിരുന്നത്. കൂടുതൽ വിലകൊടുത്ത് മറ്റുള്ള പാടശേഖരങ്ങളിൽ നിന്നായി ഞാറ് കൊണ്ടുവന്നാണ് കൃഷി ഇറക്കിയതെന്ന് കർഷകർ പറയുന്നു.
കടമെടുത്തും ദിവസ പലിശക്കാരുടെ കയ്യിൽ നിന്നു പണം വാങ്ങിയും കൃഷി നടത്തുന്ന കർഷകരുടെ നെൽപാടങ്ങളാണ് വെളളം കയറിയവയിൽ ഏറെയും.
ഏറ്റവും കൂടുതൽ കൃഷി നശിച്ചത് പാട്ടക്കൃഷിക്കാരുടേതാണ്. സമീപപ്രദേശങ്ങളിലെ വിവിധ പാടശേഖരങ്ങളിലായി കൃഷിചെയ്യുന്ന നെൽക്കർഷകരുടെ ഞാറ്റടികൾക്കും ഞാറിനും വ്യാപകമായ നാശമുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് കൃഷിഭവനും ജനപ്രതിനിധികൾക്കും പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശത്തെ കൃഷിക്കാർ.
വിവിധ പാടശേഖരങ്ങളിലായി 100 ഏക്കറോളം നെൽക്കൃഷിയിൽ വെള്ളം കയറിയിട്ടുണ്ട്. ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിന് സമീപം പുതിയ പാലം പണി നടത്തുന്നതുമായി ബന്ധപ്പെട്ട് പുഴയുടെ ഒഴുക്കിൽ തടസ്സം വന്നതാണ് പാടങ്ങളിലേക്ക് വെള്ളം കയറാൻ കാരണമെന്ന് കർഷകർ പറയുന്നു.
പ്രദേശത്തെ കൊരക്കുഴി തോട് അടക്കമുള്ളവ ആഴം കൂട്ടി അറ്റകുറ്റപ്പണി നടത്തണമെന്നത് കർഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

