കോങ്ങാട് ∙ ആശങ്കകൾക്കു വിരാമമായി. കളിച്ചിരിയുമായി അവർ വീണ്ടും അക്ഷര ലോകത്തേക്ക്.
ചല്ലിക്കൽ അപകടത്തിൽ പരുക്കേറ്റ അഞ്ചു വിദ്യാർഥികൾ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം സ്കൂളിൽ എത്തിയത് ആഘോഷ നിറവിൽ. പഞ്ചായത്ത് അതിർത്തിയായ ബംഗ്ലാവ്കുന്നിൽ നിന്നു ഘോഷയാത്രയായാണു കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചത്.
തൃശൂരിൽ നിന്നുള്ള പുലികളി സംഘം, ഡിജെ, പൂതൻ തിറ, ദഫ്മുട്ട്്, എന്നിങ്ങനെ വർണാഭമായ ഘോഷയാത്ര ഹൈസ്കൂൾ പരിസരം വരെ പ്രയാണം നടത്തി. തുടർന്ന് ജിയുപി സ്കൂളിൽ സമാപിച്ചു.
കുട്ടികളുടെ ബാൻഡ് മേളവും അകമ്പടിയായി. സഹപാഠികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സ്നേഹത്തണലിൽ ഊഷ്മളമായ വരവേൽപാണു കുട്ടികൾക്കു ലഭിച്ചത്.
ഓഗസ്റ്റ് 27ന് ചല്ലിക്കലിൽ കാർ ഓട്ടോയിലിടിച്ചു ഗവ.യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് മിൻഹാജ്, ഹുസ്ന, ആറാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹിസ്ബുല്ല, സന ഫാത്തിമ, ഏഴാം ക്ലാസിലെ സൻഹ ഫാത്തിമ, ഓട്ടോ ഡ്രൈവർ സുഹൈൽ എന്നിവർക്കാണ് പരുക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഇവരുടെ ചികിത്സയ്ക്കായി നാട് ഒന്നാകെ കൈകോർത്തത് നന്മയുടെ പുതുചരിത്രമായി. കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് ആറു പേരും ജീവിതത്തിലേക്കു മടങ്ങിയത്.
നിർധന കുടുംബാംഗങ്ങളായ പരുക്കേറ്റവരെ നാട് ഹൃദയത്തോട് ചേർത്തു പിടിച്ചാണു സ്നേഹത്തിന്റെ പുത്തൻ അധ്യായം രചിച്ചത്.
സഹായ സമിതിയിലൂടെ ചികിത്സാ ചെലവിനായി 80 ലക്ഷത്തോളം സ്വരൂപിക്കാനായി. ചികിത്സാ സഹായ സമിതി കോ – ഓർഡിനേറ്റർ പി.എ.ഗോകുൽദാസ്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ വി.സേതുമാധവൻ, പഞ്ചായത്ത് അധ്യക്ഷൻ ടി.അജിത് തുടങ്ങിയവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]