പുതൂർ ∙ അട്ടപ്പാടി പുതൂർ മേലെ ഉമ്മത്താംപടിയിൽ വരഗാർ പുഴയ്ക്കു കുറുകെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും പുതൂർ പഞ്ചായത്തും സംയുക്തമായി നിർമിച്ച ഉമ്മത്താംപടി വരഗാർ പുഴ റഗുലേറ്റർ കം കോസ്വേ മന്ത്രി എം.ബി.രാജേഷ് നാടിനു സമർപ്പിച്ചു. എൻ.ഷംസുദീൻ എംഎൽഎ അധ്യക്ഷനായി.
പഞ്ചായത്ത് അധ്യക്ഷ ജ്യോതി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മരുതി മുരുകൻ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വനിതാ അധ്യക്ഷർക്ക് പ്രത്യേക അഭിനന്ദനം
പുതൂർ∙ അട്ടപ്പാടിയിലെ പഞ്ചായത്ത് വനിതാ അധ്യക്ഷരായ മരുതി മുരുകനും ജ്യോതി അനിൽകുമാറിനും മന്ത്രിയുടെ പ്രത്യേക അഭിനന്ദനം. മരാമത്ത് വകുപ്പ് 12 കോടി രൂപ ചെലവു കണക്കാക്കിയ ഉമ്മത്താംപടി വരഗാർ പുഴ റഗുലേറ്റർ കം കോസ്വേയുടെ നിർമാണം ഒന്നേമുക്കാൽ കോടിയിൽ പൂർത്തീകരിച്ചതിനാണു മന്ത്രിയുടെ അഭിനന്ദനം.
ഭരണതലത്തിലെ തടസ്സങ്ങൾ മാത്രമല്ല കോസ്വേ നിർമാണത്തിൽ പ്രാദേശികമായുണ്ടായ പ്രയാസങ്ങളും ഇരുവനിതകളും വിദഗ്ധമായി മറികടന്നതും മന്ത്രി ഓർമിച്ചു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും പുതൂർ പഞ്ചായത്തും സംയുക്തമായാണു കോസ്വേ നിർമിച്ചത്. ഭരണകാലത്തു നടപ്പാക്കിയ ജനോപകാര നിർമിതികൾ ചൂണ്ടിക്കാട്ടിയാണു ഭാവിയിൽ ജനപ്രതിനിധികളെ വിലയിരുത്തുകയെന്നും അക്കാര്യത്തിൽ മരുതിയും ജ്യോതിയും ഉൾപ്പെടുമെന്നും എൻ.ഷംസുദീൻ എംഎൽഎ പറഞ്ഞു.
ഉദ്ഘാടന പരിപാടിയുടെ സദസ്സിലും വൻ സ്ത്രീജന പങ്കാളിത്തം ശ്രദ്ധേയമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]