
ഇന്ന്
∙ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത; മധ്യകേരളത്തിലും തെക്കൻ കേരളത്തിലും സാധാരണ നിലയിൽ മഴ ലഭിക്കും
∙ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത; ജാഗ്രത പാലിക്കണം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഒഴിവ്
പാലക്കാട് ∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോഓർഡിനേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്. ബിരുദമാണ് യോഗ്യത.
സാങ്കേതിക വിദ്യയിലും സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിലും 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.18 മുതൽ 41 വരെ പ്രായമുള്ളവർക്കാണ് അവസരം. ഓഗസ്റ്റ് 6നു മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി റജിസ്റ്റർ ചെയ്യണം.
കൂടിക്കാഴ്ച
പാലക്കാട് ∙ വിജ്ഞാന കേരളം പരിപാടിയിൽ ഇന്റേൺഷിപ്പിന് അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ ജില്ലാ പഞ്ചായത്ത് ഓഫിസിൽ നടക്കും.
അപേക്ഷിച്ച എല്ലാവർക്കും കൂടിക്കാഴ്ചയുടെ തീയതിയും സമയവും ഇ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നു വിജ്ഞാന കേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. അറിയിപ്പ് ലഭിക്കാത്തവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ജില്ലാ പഞ്ചായത്തിൽ നേരിട്ടെത്തണം.
ഗവ.
ഐടിഐയിൽ പ്രവേശനം
നെന്മാറ∙ ഗവ. ഐടിഐയിൽ പ്രവേശനത്തിനായി ഇൻഡക്സ് മാർക്ക് 240 വരെയുള്ള എല്ലാ ആൺകുട്ടികളും 175 വരെയുള്ള എല്ലാ പെൺകുട്ടികളും 30ന് രാവിലെ 9.30ന് നടക്കുന്ന വെൽഡർ (നോൺമെട്രിക്) ട്രേഡിൽ പങ്കെടുക്കണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
അധ്യാപക ഒഴിവ്
കൊഴിഞ്ഞാമ്പാറ ∙ കുന്നങ്കാട്ടുപതി ഗവ.
എൽപി സ്കൂളിൽ എൽപിഎസ്എ (തമിഴ്) തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31നു ഉച്ചയ്ക്കു 2നു സ്കൂളിൽ നടക്കും.
താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ
ചിറ്റൂർ ∙ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് ഓഫിസർ, ഡയാലിസിസ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, ഇസിജി ടെക്നിഷ്യൻ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്.
നഴ്സിങ് ഓഫിസർ തസ്തികയിലേക്ക് ഓഗസ്റ്റ് ഒന്നിനു രാവിലെ 11നും ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2.30നും ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഓഗസ്റ്റ് 2നു രാവിലെ 11നും ഇസിജി ടെക്നിഷ്യൻ തസ്തികയിലേക്ക് ഉച്ചയ്ക്കു 2.30നും കൂടിക്കാഴ്ച ആശുപത്രി ഓഫിസിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]