
പുനർജ്ജനി സുകൃത വനവത്ക്കരണവുമായി പട്ടഞ്ചേരി പഞ്ചായത്ത്
വണ്ടിത്താവളം ∙ വംശനാശ ഭീഷണിയിലുള്ള വൃക്ഷങ്ങളെയും സസ്യങ്ങളെയും കണ്ടെത്തി പുനരുജ്ജീവനവും സംരക്ഷണവും ജൈവ വൈവിധ്യ പരിപാലനവും യഥാർഥ്യമാക്കാൻ പട്ടഞ്ചേരിയിൽ ‘പുനർജ്ജനി സുകൃതവനം’ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജൈവ വൈവിധ്യ ബോർഡ്, പട്ടഞ്ചേരി പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി, ചിറ്റൂർ ഗവ.
കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പട്ടഞ്ചേരിയിലെ 2 എക്കർ വരുന്ന ഭൂമിയിൽ കുളവെട്ടി, മരോട്ടി, വെള്ള കുന്തിരിക്കം, വെട്ടി, ഉണ്ട
പൈൻ, കാട്ടുപത്രി, അശോകം, അടിമുണ്ടൻ, തുടങ്ങിയ ഇനത്തിലുള്ള 500 ലധികം വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.
പഞ്ചായത്തിന്റെ 30 സെന്റിൽ മിയോവാക്കി (പച്ച തുരുത്ത്), ഒരേക്കറിൽ സ്മൃതി വനം, സ്വകാര്യ സ്കൂളിൽ 20 സെന്റിൽ വിദ്യാവനം തുടങ്ങിയ പദ്ധതികളും സാമൂഹിക വനവത്ക്കരണ വിഭാഗം, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]