
സുസ്ഥിര തൃത്താല ദേശീയമാതൃകയാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃത്താല∙ സുസ്ഥിര തൃത്താല മാതൃകയെ ദേശീയതലത്തിൽ അവതരിപ്പിക്കുമെന്നു മന്ത്രി എം.ബി.രാജേഷ്. സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കുന്നതിനായി ജില്ലാതലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. സുസ്ഥിര തൃത്താലയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും ആശയവിനിമയ ശിൽപശാലയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.വിവിധ വകുപ്പുകളോടൊപ്പം ജനപ്രതിനിധികളെയും ഏകോപിപ്പിച്ച് സുസ്ഥിര തൃത്താലയെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകും. പദ്ധതിയെ കൂടുതൽ ജനകീയമാക്കുന്നതിലൂടെ നാലിരട്ടി വികസനം മണ്ഡലത്തിൽ സാധ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സൗരോർജ ഉൽപാദനത്തിൽ ജില്ലയിൽ നേട്ടം കൈവരിക്കുന്ന ആദ്യ മണ്ഡലമായി തൃത്താലയെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പു തയാറാക്കിയ സുസ്ഥിര തൃത്താല വികസന വിഡിയോ മന്ത്രി പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയായി. കില ഡയറക്ടർ ജനറൽ എ.നിസാമുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റജീന, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി.എം.സക്കറിയ, വി.വി.ബാലചന്ദ്രൻ, ടി.സുഹറ, വിജേഷ് കുട്ടൻ, പി.കെ.ജയ, പി.ബാലൻ, ഷറഫുദ്ദീൻ കളത്തിൽ, കെ.മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈമ ഉണ്ണിക്കൃഷ്ണൻ, പി.ശ്രീനിവാസൻ, നവകേരളം കർമ പദ്ധതി ജില്ലാ കോഓർഡിനേറ്റർ പി.സെയ്തലവി തുടങ്ങിയവർ പ്രസംഗിച്ചു.