
പാലക്കാട് ജില്ലയിൽ ഇന്ന് (30-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
അട്ടപ്പാടി ∙ മട്ടത്തുക്കാട് ജിടിഎച്ച് സ്കൂളിൽ (തമിഴ് മീഡിയം) എച്ച്എസ്ടി തമിഴ്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്സ് ഒഴിവുണ്ട്. കൂടിക്കാഴ്ച 4ന് രാവിലെ 11ന്.
അലനല്ലൂർ∙ തിരുവിഴാംകുന്ന് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി (മലയാളം) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11 ന് സ്കൂളിൽ നടക്കും.
പത്തിരിപ്പാല ∙ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം ഗെസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 4ന് രാവിലെ 10ന് നടക്കും.
വണ്ടിത്താവളം ∙ പെരുമാട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തും. ഇന്നു രാവിലെ 10നാണു കൂടിക്കാഴ്ച. 9400903386.
കോട്ടായി ∙ വറോഡ് ഗവ.എൽപി സ്കൂളിൽ എൽപിഎസ്എ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഇന്നു രാവിലെ 11നാണു കൂടിക്കാഴ്ച.
വാർഡൻ ഒഴിവ്
കൊഴിഞ്ഞാമ്പാറ ∙ ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ (പെൺ) മേൽനോട്ട ചുമതലകൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാർഡൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് ആണു യോഗ്യ. സാമൂഹിക വകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ 3 വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന ലഭിക്കും. അപേക്ഷകർ ചിറ്റൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരും തമിഴ് ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജൂൺ 5നു വൈകിട്ട് 5നു മുൻപായി ചിറ്റൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ നൽകണം. 94957 61671.
താൽക്കാലിക ഒഴിവ്
കുമരനല്ലൂർ ∙ കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ഇംഗ്ലിഷ് (രണ്ടും ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ നാലിന് 11 ന്.
ആനക്കര ∙ ആനക്കര സ്വാമിനാഥ വിദ്യാലയത്തിൽ (ഡയറ്റ് ലാബ്) യുപി വിഭാഗത്തിൽ ഹിന്ദി, അറബിക് (രണ്ടും ജൂനിയർ) എൽപി വിഭാഗത്തിൽ അറബിക് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. (കെ.ടെറ്റ് നിർബന്ധം) കൂടിക്കാഴ്ച ജൂൺ നാലിന് 11ന്.
പട്ടാമ്പി ∙ പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. 31ന് 11.30ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പട്ടാമ്പി ∙ കൊടുമുണ്ട ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി (ജൂനിയർ) മാത്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. 5ന് 10 .30 ന് കൂടിക്കാഴ്ച നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പാലക്കാട് ∙ അതിതീവ്രമഴ ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, കിന്റർഗാർട്ടൻ, മദ്രസ, സ്വകാര്യ ട്യൂഷൻ സെന്റർ, സിബിഎസ്ഇ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകളിലെ വെക്കേഷൻ ക്ലാസുകൾ എന്നിവയ്ക്ക് ഇന്ന് അവധി ആയിരിക്കുമെന്നു കലക്ടർ ജി.പ്രിയങ്ക അറിയിച്ചു.മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.