
കരിമ്പയിൽ 3 കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു: മരിച്ചത് സഹോദരങ്ങളും പിതൃസഹോദരിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്ലടിക്കോട് ∙ കരിമ്പ തുടിക്കോട് സഹോദരങ്ങളടക്കം 3 കുട്ടികൾ ചിറയിൽ മുങ്ങി മരിച്ചു. മൂന്നേക്കർ തുടിക്കോട് ‘ഉന്നതി’യിൽ തമ്പിയുടെയും മാധവിയുടെയും മകൾ രാധിക (10), രാധികയുടെ സഹോദരൻ പ്രകാശന്റെയും അനിതയുടെയും മക്കളായ പ്രദീപ് (6), പ്രതീഷ് (4) എന്നിവരാണു മരിച്ചത്. മാധവിക്കു മകളെയും പേരക്കുട്ടികളെയുമാണ് ഒരേസമയം നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം കളിക്കാനായി പോയതായിരുന്നു കുട്ടികൾ. വൈകിട്ടും കാണാഞ്ഞതോടെ നടത്തിയ തിരച്ചിലിൽ ഉന്നതിക്കു സമീപത്തുള്ള ചിറയ്ക്കരികിൽ കുട്ടികളുടെ ചെരിപ്പുകളും സൈക്കിളും കണ്ടതോടെ വെള്ളത്തിൽ നടത്തിയ തിരച്ചിലിലാണു മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം തിരച്ചിലിൽ ഒരു കുട്ടിയെ ആണു കിട്ടിയത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്തു നിന്നു മറ്റു രണ്ടു കുട്ടികളെയും കിട്ടിയത്. ഒരാളെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു കുട്ടികളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഒരാളിലധികം ആഴമുള്ള ചിറയാണിത്. ഒരു മാസം മുൻപാണു ചെളി മാറ്റി ചിറ വൃത്തിയാക്കിയത്. എല്ലാ ദിവസവും ഈ പ്രദേശത്തു കളിക്കുന്ന കുട്ടികളാണ് ഇവർ. രാധിക മരുതുംകാട് ഗവ. എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും പ്രദീപ് ഒന്നാം ക്ലാസ് വിദ്യാർഥിയുമായിരുന്നു. മൂന്നു പേരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.