
പ്രവർത്തകരെ നിരാശരാക്കാതെ, എല്ലാവർക്കും കൈകൊടുത്ത് പ്രിയങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പട്ടാമ്പി ∙ കാത്തുനിന്ന കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കിയില്ല വാഹനം നിർത്തി പ്രവർത്തകരെ ഹസ്തദാനം ചെയ്ത് പ്രിയങ്കാ ഗാന്ധി എംപി.പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ വസതിയിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ശേഷം നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ് വിളയൂരിലെ കരിങ്ങനാടും, പട്ടാമ്പി കോൺഗ്രസ് ഓഫിസിന് മുന്നിലും തന്നെ കാത്ത് നിന്ന കോൺഗ്രസ് പ്രവർത്തകർക്ക് പ്രിയങ്കാ ഗാന്ധി അഭിവാദ്യമർപ്പിച്ചത്.
പട്ടാമ്പിയിൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ പ്രിയങ്കാ ഗാന്ധിയുടെ വാഹനം എത്തിയതോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രിയങ്കയെ എതിരേറ്റു. എല്ലാ പ്രവർത്തകർക്കും പ്രിയങ്ക ഹസ്തദാനം നൽകി.കോൺഗ്രസ് നേതാക്കളായ കെ.ആർ.നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം, ഉമ്മർ കിഴായൂർ, കെ.ബഷീർ, റഷീദ്, മാളുക്കുട്ടി, രഞ്ജു സിബി, സുന്ദരൻ എന്നിവർ പ്രിയങ്കയോടു സംസാരിച്ചു.