മലമ്പുഴ ∙ വന്യമൃഗങ്ങൾ പതിവായി വരുന്ന വനാതിർത്തിയിലെ ഉന്നതിയിലെ ഒറ്റമുറിക്കൂരയിലിരുന്ന് ആ സഹോദരങ്ങൾ കണ്ട സ്വപ്നം യാഥാർഥ്യമാകുന്നു.
നാലു പേർക്കും സർക്കാർ– പൊതുമേഖലാ ജോലി. അകമലവാരം കരടിച്ചോല ആദിവാസി ഉന്നതിയിലെ വീടിന് ഈ കുട്ടികളുടെ കഠിനാധ്വാനമാണു തെളിച്ചം നൽകിയത്. കൂലിപ്പണിക്കാരനായ എ.വി.കേശവന്റെയും പരേതയായ വത്സലയുടെയും മക്കളായ ദിവ്യ, ധന്യ, വിപിൻ, വിനു എന്നിവരാണു പരിമിതികളെ അറിവിന്റെ വെളിച്ചംകൊണ്ടു മറികടന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലക്കാട് സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ ഹെഡ് മെസഞ്ചർ തസ്തികയിൽ ജോലിചെയ്യുന്ന മൂത്ത സഹോദരി ദിവ്യയാണ് ആദ്യം ഉദ്യോഗം നേടിയത്. രണ്ടാമത്തെ സഹോദരി ധന്യ 2022ൽ പിഎസ്സി പരീക്ഷയിൽ ഉന്നത റാങ്ക് നേടി ഷൊർണൂർ പ്രിന്റിങ് പ്രസിൽ കൗണ്ടർ ഗ്രേഡ് 2 ജോലിയിൽ പ്രവേശിച്ചു.
എൽഡിസി, എൽജിഎസ് റാങ്ക് പട്ടികയിൽ അഞ്ചാം റാങ്കുള്ള വിപിനും അഡ്വൈസ് മെമ്മോ ലഭിച്ചു.
ഇളയ സഹോദരൻ വിനു സിവിൽ പൊലീസ് ഓഫിസറായി പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ചുമതലയേറ്റു.ആനക്കൽ ഉന്നതിയിലെ ഒറ്റമുറിക്കൂരയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. തൊട്ടടുത്തു കാട്, രാത്രി പഠിക്കാനിരിക്കുമ്പോൾ പുറത്തു വന്യമൃഗങ്ങളുടെ മുരൾച്ച കേൾക്കും.
ആനക്കൽ ട്രൈബൽ സ്കൂളിലായിരുന്നു പഠനം. അട്ടപ്പാടി എംആർഎസ് സ്കൂളിലും പഠിച്ചു. എസ്എസ്എൽസിക്കും പ്ലസ്ടുവിനും എല്ലാവർക്കും ഉന്നതവിജയം.
തുച്ഛമായ വരുമാനത്തിൽ നിന്നു മക്കൾക്കു പഠിക്കാൻ അച്ഛൻ തുക മാറ്റിവച്ചു. ഇതിനിടെ കാൻസർ ബാധിച്ച് അമ്മ വത്സല മരിച്ചു. 6 MINUTES AGO 41 MINUTES AGO 47 MINUTES AGO മത്സരപ്പരീക്ഷകൾക്കായി കോച്ചിങ് സൗകര്യമില്ലാത്തതിനാൽ വീട്ടിലിരുന്ന് ഇവർ നടത്തിയ ഗ്രൂപ്പ് സ്റ്റഡി ഫലംകണ്ടു. ഓരോരുത്തരായി ജോലിയിൽ പ്രവേശിച്ചു.
മലമ്പുഴ പൊലീസ് ആനക്കല്ലിൽ നടത്തിയ പിഎസ്സി പരിശീലനവും ഗുണമായി. ദിവ്യയ്ക്കു ജോലി ലഭിച്ച ശേഷമാണു കുറച്ചു കൂടി സൗകര്യമുള്ള കരടിച്ചോല ഉന്നതിയിലേക്കു താമസം മാറിയത്. ഓഫിസിൽ നിന്നു വീട്ടിൽ മടങ്ങിയെത്തിയാലും ഇവരുടെ ജോലി തീരില്ല, ഉന്നതിയിലെ യുവാക്കൾക്കു പിഎസ്സി പരിശീലനം നൽകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

