വടക്കഞ്ചേരി ∙ വാളയാർ– മണ്ണുത്തി ദേശീയപാതയുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച് ജില്ലാ കലക്ടർ ഹൈക്കോടതിൽ റിപ്പോർട്ട് നൽകി. ദേശീയപാതയിലെ ഗതാഗതക്കുരുക്കും മേൽപാലം നിർമാണത്തിലെ മെല്ലെപ്പോക്കും സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടി നൽകിയിരിക്കുന്നത്.
കലക്ടറുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തിയാണ് റിപ്പോർട്ട് നൽകിയത്.
വാളയാർ– മണ്ണുത്തി ദേശീയപാതയിലെ മേൽപാലത്തിന്റെയും അടിപ്പാതകളുടെയും പണി നടക്കുന്നതു മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കു കാരണം പന്നിയങ്കര ടോൾ താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാജി ജെ.കോടങ്കണ്ടത്ത് അഡ്വ.
ഗംഗേഷ് മുഖേന ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ സർക്കാർ പ്രതിനിധി ഹാജരായി ഇപ്പോൾ റോഡിൽ ഗതാഗതക്കുരുക്കില്ല എന്ന് വാക്കാൽ അറിയിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ജില്ലാ കലക്ടറോട് നിർദേശിക്കുകയായിരുന്നു.
വാളയാർ– മണ്ണുത്തി ആറുവരി ദേശീയപാതയിൽ മേൽപാലം നിർമാണം നടക്കുന്ന കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ, വാണിയമ്പാറ എന്നിവിടങ്ങളിൽ അടിപ്പാത നിർമാണം ഇഴയുകയാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും റിപ്പോർട്ടിലുണ്ട്.
പന്തലാംപാടം സ്കൂളിനു മുന്നിൽ സർവീസ് റോഡില്ല. വാണിയമ്പാറ മുതൽ നീലിപ്പാറ വരെയുള്ള സർവീസ് റോഡ് നിർമാണവും പൂർത്തിയായിട്ടില്ല.
പല ഭാഗങ്ങളിലും അഴുക്കുചാൽ നിർമാണവും പൂർത്തിയായിട്ടില്ല. നിർമാണം കഴിയും വരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാണ് ആവശ്യം.
മേൽപാലങ്ങളുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ ടാറിങ് താൽക്കാലികം മാത്രമാണ്. വീതികൂട്ടി നല്ലരീതിയിലുള്ള ടാറിങ്ങല്ല ഇവിടെ ചെയ്തിരിക്കുന്നത്.
പാത നിർമാണം പൂർത്തിയാകും മുൻപ് ടോൾ പിരിവിന് അനുമതി നൽകിയ കംപ്ലീഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് 2022ൽ അഡ്വ.ഷാജി കോടങ്കണ്ടത്ത് നൽകിയിരുന്ന പ്രധാന ഹർജിയിൽ ഉപഹർജി ആയിട്ടാണ് ടോൾ പിരിവ് നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി കൊടുത്തിട്ടുള്ളത്.
ഗതാഗതക്കുരുക്കു മൂലം പാലിയേക്കര ടോൾ പ്ലാസ താൽക്കാലികമായി അടപ്പിച്ച ഹൈക്കോടതി ഉത്തരവും സുപ്രീംകോടതിയിലെ അപ്പീലിലുണ്ടായ ഉത്തരവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

