ഒറ്റപ്പാലം ∙ ആദ്യം ലോക്സഭാംഗം. അതിന്റെ തുടർച്ചയായി നിയമസഭാംഗം.
പിന്നീട്, പഞ്ചായത്തംഗം – ഇത്, പി.കുഞ്ഞനെന്ന കമ്യൂണിസ്റ്റിന്റെ ചരിത്രമാണ്. ഒറ്റപ്പാലം പാലപ്പുറം പടിഞ്ഞാറേതിൽ കുഞ്ഞൻ ചരിത്രമായിട്ട് 25 വർഷം പിന്നിട്ടു.
രണ്ടാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം സൈനികനായിരുന്നു. പിന്നീടു നാട്ടിൽ തിരിച്ചെത്തി, റോഡ് നിർമാണത്തിനുള്ള മെറ്റൽ തയാറാക്കുന്ന കല്ലുടയ്ക്കൽ തൊഴിലാളിയായിരിക്കെയാണ് 1957ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, അക്കാലത്തെ ദ്വയാംഗ മണ്ഡലത്തിൽ സ്ഥാനാർഥിയായി ജയിച്ചത്.
രണ്ടു തിരഞ്ഞെടുപ്പുകളിലായി 10 വർഷം ലോക്സഭാംഗമായിരുന്ന കുഞ്ഞൻ, പിന്നീടു നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ചു വർഷം ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും അതിന്റെ തുടർച്ചയായി അഞ്ചു വർഷം കുഴൽമന്ദം മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി. അതിനുശേഷം, ഒറ്റപ്പാലം പഞ്ചായത്തിലേക്കും പി.
കുഞ്ഞൻ മത്സരിച്ചു ജയിച്ചു. അത്, പിച്ചുസ്വാമി എന്നറിയപ്പെട്ടിരുന്ന ടി.എസ്.സുബ്രഹ്മണ്യം പ്രസിഡന്റായിരുന്ന പഞ്ചായത്ത് ഭരണസമിതിയിലായിരുന്നു.
അങ്ങനെ, എംപിയിൽ തുടങ്ങി, എംഎൽഎയും അതിനുശേഷം മെംബർ ഓഫ് പഞ്ചായത്തുമായി തിരഞ്ഞെടുപ്പു മത്സരങ്ങളിൽനിന്നു പിൻവാങ്ങിയ പി.
കുഞ്ഞന്റെ ചരിത്രം സമാനതകളില്ലാത്തതായി. അദ്ദേഹത്തിന്റെ സഹോദരപുത്രനാണു ദീർഘകാലം ഒറ്റപ്പാലത്തു നിന്നുള്ള ലോക്സഭാംഗവും പിന്നീട്, എസ്സി – എസ്ടി കമ്മിഷൻ അംഗവുമായ എസ്.അജയകുമാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

