ആലത്തൂർ ∙ മുന്നൊരുക്കങ്ങൾ ഇല്ലാതെയും സർവീസ് റോഡ് പണി പൂർത്തീകരിക്കാതെയും ദേശീയപാത പൊളിച്ചത് മൂലം നഷ്ടമായത് വിലപ്പെട്ട ഒരു ജീവൻ. ഇന്നലെ ദേശീയപാത ആലത്തൂരിനടുത്ത് വാനൂരിൽ നടന്ന അപകടത്തിൽ വീട്ടമ്മ മരിച്ചത് കണ്ടെയ്നർ ലോറി സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ്.
ദേശീയപാതയ്ക്കു കുറുകെ കലുങ്ക് നിർമിക്കുന്നതിനായി ഒരു ട്രാക്ക് പൊളിച്ചിട്ടിരിക്കുകയാണ്.തൃശൂർ–പാലക്കാട് ദിശയിലുള്ള ട്രാക്കിനു കുറുകെയാണ് കലുങ്ക് നിർമാണം നടക്കുന്നത്.
അതിനാൽ രണ്ട് ഭാഗത്തേക്കുള്ള ഗതാഗതം പാലക്കാട്–തൃശൂർ ട്രാക്കിലൂടെയാണ് ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ട്രാക്കുകളെയും ബാരിക്കേഡ് ഉപയോഗിച്ച് വേർതിരിച്ചത് റോഡിന്റെ വീതി വീണ്ടും കുറയാൻ ഇടയാക്കുന്നുണ്ട്.
കണ്ടെയ്നർ പോലുള്ള വലിയവാഹനങ്ങൾ കടന്നു പോകുമ്പോൾ ഇരുചക്രവാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ടാണ്. ഒരു ലൈനിലൂടെയാണ് രണ്ട് ദിശയിലേക്കുമുള്ള വാഹനങ്ങൾ കടന്നു പോകുന്നത്.
ഇതിനിടയിലാണ് സ്കൂട്ടർ പോലെയുള്ളവ അപകടത്തിൽപ്പെടുന്നത്.സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാതെ ദേശീയപാത പൊളിച്ചതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. സ്വാതി ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായാണ് കലുങ്ക് നിർമിക്കുന്നത്.
ഇതിനു വേണ്ടി ദേശീയപാത പൊളിച്ചതോടെ വാനൂർ ഒറ്റപ്പെട്ടു. അശാസ്ത്രീയമായ ഗതാഗത നിയന്ത്രണം അപകടം ഉണ്ടാക്കുമെന്ന് നാട്ടുകാർ അന്നേ ആശങ്കപ്പെട്ടിരുന്നു.
ദേശീയപാത പൊളിച്ചതോടെ വാനൂർ നിവാസികൾക്ക് ആലത്തൂർ ടൗണിലെത്തുന്നതിനു രണ്ട് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടതുണ്ട്. വിദ്യാർഥികൾക്ക് സ്കൂളിൽ പോകുന്നതിനു വേണ്ടി പാത പൊളിച്ചതിനു അടുത്തായി ചെറിയ സ്ഥലം ഒഴിവാക്കിയിട്ടുണ്ട്.
ഇതും അപകടഭീഷണിയാണ്. തൃശൂരിൽ നിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഒരു ലൈനിലേക്ക് മാറേണ്ടി വരുന്നതും അപകടസാധ്യത ഉണ്ടാക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]