ഇന്ന്
അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്ന് നടത്തുക
ഓട്ടമൊബീൽ പരിശീലനം
പാലക്കാട് ∙ ഒബിസി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കുള്ള പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സൗജന്യ ഓട്ടമൊബീൽ പരിശീലനത്തിന് ഒക്ടോബർ 4നു മുൻപായി അപേക്ഷിക്കാം.
പ്രതിമാസം 4,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. തൃശൂരിലെ കുറ്റുക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിലാണു പരിശീലനം.
ഫോൺ: 0492 2222335.
ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ
ചിറ്റൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
വർക്ഷോപ് ഇൻസ്ട്രക്ടർ ട്രേഡിൽ മൂന്നു വർഷ ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണു യോഗ്യത. ട്രേഡ്സ്മാൻ തസ്തികയിൽ ഐടിഐ / കെജിസിഇ / ടിഎച്ച്എസ്എൽസി എന്നിവയും പ്രവൃത്തി പരിചയവുമാണു യോഗ്യത.
കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്. ഫോൺ: 9400006486.
ഡിഎൽഎഡ് കൂടിക്കാഴ്ച
പാലക്കാട് ∙ റവന്യു ജില്ലയിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിഎൽഎഡ് പ്രവേശനത്തിനു മെറിറ്റ് സീറ്റുകളിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 3, 4 തീയതികളിൽ പാലക്കാട് ലയൺസ് സ്കൂളിലും ഒക്ടോബർ 6നു പാലക്കാട് ബിഇഎംഎച്ച്എസ്എസിലും നടക്കും. ddepalakkad.wordpress.com 0491-2505469.
ഇൻസ്ട്രക്ടർ
പാലക്കാട് ∙ മലമ്പുഴ ഗവ.
ഐടിഐയിൽ ടർണർ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. ടർണർ ട്രേഡിൽ എൻടിസി ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട
വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്കാണ് അവസരം. കൂടിക്കാഴ്ച ഇന്നു 11ന്.
ഫോൺ: 0491 2815161. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]