കൊടുമ്പ് ∙ അയ്യപ്പൻകാവിൽ മലമ്പുഴ ജലസേചന കനാലിനു സമീപമുള്ള പത്തരയേക്കർ ഭൂമി വ്യാജരേഖയുണ്ടാക്കി കയ്യേറാനുള്ള ഭൂമാഫിയയുടെ ശ്രമം സിപിഎം പ്രവർത്തകർ ഇടപെട്ടു തടഞ്ഞു. സ്ഥലത്തു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധവുമായി സംഘടിച്ചു.
അയ്യപ്പൻകാവ് കനാലിനു സമീപത്തെ സ്ഥലമാണു വ്യാജരേഖകളുണ്ടാക്കി അളക്കാനായി ഭൂമാഫിയ എത്തിയത്.
നൂറിലേറെ കുട്ടികൾ ഫുട്ബോൾ പരിശീലിക്കുന്ന മൈതാനം, അങ്കണവാടി, ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്രയമായ തോണിക്കുളം എന്നിവയുൾപ്പെടുന്ന സ്ഥലം കയ്യേറി മുന്നറിയിപ്പില്ലാതെ കമ്പിവേലി കെട്ടാനും ശ്രമിച്ചു. ഇതോടെ പ്രദേശത്തു സിപിഎമ്മിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായെത്തി.
സിപിഎം പ്രവർത്തകർ വേലി കെട്ടാനുള്ള ശ്രമം തടഞ്ഞ് സ്ഥലത്തു ബോർഡ് സ്ഥാപിച്ചു. പ്രതിഷേധം സിപിഎം പുതുശ്ശേരി ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കലാധരൻ അധ്യക്ഷനായി.
കൊടുമ്പ് പഞ്ചായത്ത് അധ്യക്ഷൻ ആർ.ധനരാജ്, സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.ആർ.കുമാരൻ, സി.ഉമേഷ്, കെ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സംഭവത്തിൽ ജില്ലാ കലക്ടർക്കും ജല അതോറിറ്റിക്കും പരാതി നൽകുമെന്നു സിപിഎം കൊടുമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]