
പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തതുകൊണ്ട് എന്തുകാര്യമെന്നും അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി തമിഴ്നാട് സംസ്ഥാന ഉപാധ്യക്ഷയും നടിയുമായ ഖുശ്ബു ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെ വിശ്വസിച്ച് വോട്ടു ചെയ്തവരിൽ വനിതകളുമുണ്ട്.
ഇക്കാര്യത്തിൽ കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണ്.
ഡൽഹിയിൽ ഒരു രാഹുൽ ഗാന്ധി ഒരു ജോലിയും ചെയ്യാതെ ഇരിക്കുന്നു. ഇവിടെ ഒരു രാഹുൽ തെറ്റായ കാര്യങ്ങൾ ചെയ്യുന്നു.
താൻ ഭക്തനാണെന്ന് തിരഞ്ഞെടുപ്പു സമയത്തു മാത്രമാണു രാഹുൽ ഗാന്ധി പറയുന്നത്. അല്ലാത്ത സമയത്ത് അദ്ദേഹം ബാങ്കോക്കിലായിരിക്കും. രണ്ടു രാഹുൽമാർ തമ്മിൽ ഒരു വ്യത്യാസവും ഇല്ല.
അധികാരം ഉപയോഗിച്ചു ജനത്തെ അടിമകളാക്കുന്നു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതുവരെയും ഉപതിരഞ്ഞെടുപ്പിനായും ബിജെപി പോരാട്ടം തുടരും.
ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിനെ വെല്ലുവിളിക്കുന്നു. പരാതി ഉയർന്നിട്ടും കേരളത്തിലെ മുഖ്യമന്ത്രി എന്താണു ചെയ്യുന്നത്. ഇവിടെ കോൺഗ്രസും കമ്യൂണിസ്റ്റും ശണ്ഠ കൂടുന്നു.
ഇവിടെ നിന്നു ബംഗാളിൽ പോയാൽ കൈകൊട്ടി കെട്ടിപ്പിടിച്ച് ഞങ്ങൾ നൻപർകൾ, ഫ്രണ്ട്സ്, ഒരേ വയറ്റിൽ പിറന്നില്ലെങ്കിലും അണ്ണൻ, തമ്പി പോലെ എന്നൊക്കെയാണു പറയുന്നത്.
ദൈവം ഇല്ലെന്നും സനാതന ധർമം എന്നാൽ കോവിഡ് എന്നുമൊക്കെ പറയുന്നവരുടെ കുടുംബം പൂജയ്ക്കായി അമ്പലങ്ങൾ കയറിയിറങ്ങുകയാണെന്നും ഇത്തരത്തിലുള്ള ഇരട്ട മുഖം എന്തിനെന്നും തമിഴ്നാട് മുഖ്യമന്ത്രിക്കു നേരെ പരോക്ഷ വിമർശനവും ഖുശ്ബു ഉന്നയിച്ചു.
പാലക്കാട്ട് ഗണേശോത്സവത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]