
പാലക്കാട് ∙ മണപ്പുള്ളിക്കാവ് റോഡിൽ നിന്നു ഗാർഡൻ അവന്യു കോളനിയിലേക്കുള്ള തോട്ടുപാലത്തിന്റെ വശത്തു വിള്ളലും ഇടിച്ചിലും. ഇതു ഗതാഗതത്തെ ബാധിക്കുമെന്നും ആശങ്ക.
നഗരസഭയിലെ 25, 27 വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.എഴുപതോളം വീട്ടുകാർ ഇവിടെ താമസിക്കുന്നുണ്ട്. ഒട്ടേറെ വീടുകൾ നിർമാണത്തിലുണ്ട്.
വശത്തെ ഇടിച്ചിൽ പാലത്തെ സാരമായി ബാധിച്ചിട്ടില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ.
തോട്ടുപാലത്തിന്റെ അപകടാവസ്ഥ നഗരസഭയെയും എംഎൽഎയെയും അറിയിച്ചതായി പ്രദേശത്തുകാർ പറഞ്ഞു. ഇതുവഴി ഭാരവാഹനങ്ങൾ പോകുന്നതു നാട്ടുകാർ തന്നെ നിയന്ത്രിച്ചിട്ടുണ്ട്.ചെറിയ വാഹനങ്ങൾ മാത്രമാണു കടത്തിവിടുന്നത്.
മണപ്പുള്ളിക്കാവിൽ നിന്നു ഗാർഡൻ അവന്യു കോളനിയിലേക്കുള്ള പ്രധാന വഴിയാണിത്. ഉടൻ അറ്റകുറ്റപ്പണി നടത്തിയാൽ കൂടുതൽ തകർച്ചയും ഗതാഗതതടസ്സവും ഒഴിവാക്കാനാകും.
തകർച്ച പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]