
അസിസ്റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പാലക്കാട് ∙ വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ്ടു, കംപ്യൂട്ടർ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
പ്രായപരിധി 40. 30ന് വൈകിട്ട് 5ന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ കോപ്ലംക്സ്, റോബിൻസൺ റോഡ്, പാലക്കാട്, 678001 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
0491 2531098
സിനിമ ഓപ്പറേറ്റർ പരീക്ഷ
പാലക്കാട് ∙ സിനിമ ഓപ്പറേറ്റർ പരീക്ഷ 31, ഓഗസ്റ്റ് ഒന്ന് തീയതികളിലായി തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ രാവിലെ 7.30 മുതൽ 10.30 വരെ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരത്തെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫിസിൽ ബന്ധപ്പെടണം.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം: ഹിയറിങ് 31ന്
പാലക്കാട് ∙ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ 31 എണ്ണമായി വിഭജിക്കുന്നതിനും അവയുടെ അതിർത്തികൾ നിർണയിക്കുന്നതിനുമുള്ള കരട് വിഭജന നിർദേശങ്ങളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിങ് നടത്തുന്നു. 31ന് രാവിലെ 9.30ന് തിരുവനന്തപുരം തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലാണ്ഹിയറിങ്.പരാതി സമർപ്പിച്ചിട്ടുള്ളവർ നിർദിഷ്ട
സമയത്ത് ഹാജരാകണം. 26ന് മുൻപായി ആക്ഷേപങ്ങൾ സമർപ്പിച്ചവർക്കു മാത്രമേ ഹിയിറിങ്ങിൽ പങ്കെടുക്കാനാകൂ.
മാസ്സ് പെറ്റിഷൻ നൽകിയിട്ടുള്ളവരിൽ ഒരു പ്രതിനിധിയെ മാത്രമേ വിചാരണയ്ക്ക് പരിഗണിക്കുകയുള്ളൂവെന്നു കലക്ടർ അറിയിച്ചു.
എൻഎസ്എസ് കോളജിൽ സീറ്റ് ഒഴിവ്
ഒറ്റപ്പാലം∙ എൻഎസ്എസ് കോളജിൽ ബോട്ടണി, ഹിന്ദി ബിരുദ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ടയിൽ 2 വീതം ഒഴിവുണ്ട്. പ്രവേശനത്തിനു സർവകലാശാല റജിസ്ട്രേഷന്റെയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെയും പകർപ്പുകൾ സഹിതം ഓഗസ്റ്റ് ഒന്നിനുള്ളിൽ കോളജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ആരോഗ്യ ക്ലാസ്
കുമരനല്ലൂർ ∙ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ കപ്പൂർ പഞ്ചായത്ത് സമ്മേളനവും ആരോഗ്യ ക്ലാസും ഇന്ന് രാവിലെ 10ന് കുമരനല്ലൂരിൽ നടക്കും, കുമരനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദിനേഷ് കുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ജയരാജൻ അധ്യക്ഷത വഹിക്കും.
താലൂക്ക് വികസനസമിതി യോഗം രണ്ടിന്
ആലത്തൂർ ∙ താലൂക്ക് വികസനസമിതിയുടെ യോഗം ഓഗസ്റ്റ് രണ്ടിനു 10.30നു താലൂക്ക് ഓഫിസിലെ കോൺഫറൻസ് ഹാളിൽ ചേരും. എല്ലാ വികസന സമിതിയംഗങ്ങളും താലൂക്ക് തല വകുപ്പു മേധാവികളും യോഗത്തിൽ പങ്കെടുക്കണമെന്നു തഹസിൽദാർ അറിയിച്ചു.
ഇല്ലംനിറ നാളെ
പെരിങ്ങോട്ടുകുറിശ്ശി∙ പരുത്തിപ്പുള്ളി പെരുവല പൂതിരി ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ നാളെ ആഘോഷിക്കും. രാവിലെ വിശേഷാൽപൂജ, 8.30നു പുന്നെൽക്കതിർ എഴുന്നള്ളിപ്പ്, തുടർന്നു പ്രസാദ വിതരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]