
വടക്കഞ്ചേരി∙ ഏതു സമയത്തും അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിൽ കൊടുംവളവുള്ള പാതയോരത്തു പൊന്തക്കാടിനുള്ളിൽ ട്രാൻസ്ഫോമർ. കിഴക്കഞ്ചേരി കോരഞ്ചിറയ്ക്കു സമീപമുള്ള പൊക്കലം വളവിലാണു സുരക്ഷയില്ലാതെ ട്രാൻസ്ഫോമർ നിൽക്കുന്നത്.
ഇതിനു സമീപം ഒന്നര മാസം മുൻപു കനത്ത കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റ് റോഡിലേക്കു മറിഞ്ഞു വീണിരുന്നു. മറിഞ്ഞ പോസ്റ്റിനും ട്രാൻസ്ഫോമറിനും സമീപമുള്ള മറ്റൊരു പോസ്റ്റ് അൽപം ചരിഞ്ഞു നിൽക്കുകയാണ്.കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തു വന്നിരുന്നെങ്കിലും ട്രാൻസ്ഫോമറിനു ചുറ്റുമുള്ള പൊന്തക്കാട് കണ്ട
ഭാവമില്ല.കൊടുംവളവുള്ള ഇവിടെ ഈ പൊന്തക്കാട് കാരണം എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ട്രാൻസ്ഫോമറിനു ചുറ്റും സുരക്ഷാവേലിയും ഇല്ല.എത്രയും വേഗം ട്രാൻസ്ഫോമറിനു സുരക്ഷാവേലി സ്ഥാപിക്കുകയും ചുറ്റുമുള്ള പൊന്തക്കാട് വെട്ടിമാറ്റുകയും വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]