
വർഷ ലോട്ടറി ഏജൻസിയുടെ ആദ്യ ബംപർ സമ്മാനം; 12 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് പാലക്കാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ സംസ്ഥാന ഭാഗ്യക്കുറി വിഷു ബംപർ ഒന്നാം സമ്മാനം 12 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്. VD 204266 എന്ന നമ്പറിലുള്ള ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റത് കോർട്ട് റോഡിലുള്ള പി.എസ്.വർഷ ലോട്ടറി ഏജൻസി. സമ്മാനം നേടിയയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥിരമായ ലോട്ടറി എടുക്കുന്നയാളാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഉടമ പറഞ്ഞു.
രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം ബാക്കി 5 പരമ്പരകളിൽ നിന്നുമായി 5 പേർക്കു ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പരമ്പരകൾക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 6 പരമ്പരകൾക്കും ലഭിക്കും. ആകെ 45 ലക്ഷം ടിക്കറ്റുകൾ വിൽപനയ്ക്കെത്തിയതിൽ 42,87,350 ടിക്കറ്റ് വിറ്റുപോയി.
ഇതിൽ 9 ലക്ഷത്തിലേറെ വിറ്റ പാലക്കാട് തന്നെയാണ് ടിക്കറ്റ് വിൽപനയിലും മുന്നിൽ. കോഴിക്കോട്ടെ മൊത്ത വിപണി ഏജൻസിയായ ഡികെഎസിൽ നിന്നാണ് ജെ. പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള പി.എസ്. വർഷ ലോട്ടറി ഏജൻസി ടിക്കറ്റ് വാങ്ങിയത്. 12 വർഷമായി കോർട്ട് റോഡിൽ ലോട്ടറി വിൽപന നടത്തുന്നുണ്ട്. ആദ്യമായാണ് ഏജൻസി വിറ്റ ടിക്കറ്റിനു ബംപർ സമ്മാനം ലഭിക്കുന്നത്.