
പാലക്കാട് ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
താലൂക്ക് വികസന സമിതി യോഗം 5ന്
പാലക്കാട് ∙പാലക്കാട് താലൂക്ക് വികസന സമിതി യോഗം 5നു രാവിലെ 10.30 മുതൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.
ഫുട്ബോൾ പരിശീലന ക്യാംപ്
പാലക്കാട് ∙ടാലന്റ്സ് ഫുട്ബോൾ അക്കാദമിയുടെ സമ്മർ ഫുട്ബോൾ പരിശീലന ക്യാംപ് ഏപ്രിൽ 1നു വൈകിട്ട് 4ന് ഒലവക്കോട് റെയിൽവേ ഗ്രൗണ്ടിൽ ആരംഭിക്കും. 6 മുതൽ 18 വരെ പ്രായമുള്ളവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ കിറ്റും ആധാർ കാർഡും സഹിതം ഗ്രൗണ്ടിൽ വൈകിട്ട് 4നു മുൻപായി എത്തണം. 9446239810.
വെള്ളക്കരം കുടിശിക തീർക്കണം
ഒറ്റപ്പാലം∙ജല അതോറിറ്റിയുടെ ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് സെക്ഷനുകളിൽ പ്രവർത്തിക്കുന്ന റവന്യു കൗണ്ടറുകൾ 31 വരെ അവധി ദിവസങ്ങളിലും പകൽ 10 മുതൽ 4.30 വരെ പ്രവർത്തിക്കും. കണക്ഷൻ വിഛേദിക്കൽ പോലുള്ള നടപടി ഒഴിവാക്കാൻ ഉപയോക്താക്കൾ വെള്ളക്കരം കുടിശിക അടച്ചുതീർക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.