പുതുശ്ശേരി ∙ കാട്ടാനപ്പേടിയൊഴിയാതെ കഞ്ചിക്കോട് വനയോര മേഖല. ഇന്നലെ കഞ്ചിക്കോട് – മലമ്പുഴ റോഡരികിൽ മനോമിത്രയ്ക്കു പിന്നിലെ ജനവാസ മേഖലയിലെത്തിയ പിടി-5 എന്ന ചുരുളിക്കൊമ്പൻ മണിക്കൂറുകളോളം കൃഷിയിടങ്ങളിൽ നിലയുറപ്പിച്ചു.
പന്നിമട സ്വദേശി സനലിന്റെ നെൽകൃഷി ഒറ്റയാൻ ചവിട്ടി നശിപ്പിച്ചു.കാട്ടാനകളുടെ ആക്രമണത്തിൽ പരുക്കേറ്റ് കണ്ണിനു കാഴ്ച ശക്തി നഷ്ടപ്പെട്ട
ഒറ്റയാനെ മാസങ്ങൾക്കു മുൻപ് വനംവകുപ്പ് പിടികൂടി ചികിത്സിച്ച് ഉൾവനത്തിലേക്ക് അയച്ചിരുന്നു. ഇവ പിന്നീട് ജനവാസമേഖലയിലേക്ക് എത്തിയിരുന്നില്ല.
പിന്നീട് കഴിഞ്ഞ മാസമാണ് നീണ്ട
ഇടവേളയ്ക്കു ശേഷം കഞ്ചിക്കോട്ടെത്തിയത്. ഇതിനു പുറമേ വല്ലടി മേഖലയിൽ ഇന്നലെ കാട്ടാനക്കൂട്ടവും കൃഷി നശിപ്പിച്ചു.
വല്ലടി രാജന്റെ കൃഷിയിടത്തിലാണ് ആനക്കൂട്ടമെത്തിയത്. ഒട്ടേറെ തവണ വനംവകുപ്പ് ആനക്കൂട്ടത്തെ ഉൾ വനത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും മടങ്ങിയെത്തുകയായിരുന്നു. പ്രദേശത്ത് കൂടുതൽ വാച്ചർമാരെ വനംവകുപ്പ് നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

