ഒറ്റപ്പാലം∙ മുംബൈ യാത്രയ്ക്കു 2 മാസം മുൻപു ടിക്കറ്റ് റിസർവ് ചെയ്തു ബർത്ത് ഉറപ്പിച്ച 18 അംഗ സംഘത്തിനു റെയിൽവേയുടെ ‘സമയദോഷ’ത്തിൽ ട്രെയിൻ നഷ്ടമായി. പിന്നാലെ വന്ന മറ്റൊരു ട്രെയിനിൽ ഇവർ യാത്ര പുറപ്പെട്ടതു വീണ്ടും പണം മുടക്കി ജനറൽ ടിക്കറ്റിൽ.
കയറേണ്ടിവന്നതാകട്ടെ കാലുകുത്താൻ ഇടമില്ലാത്ത കോച്ചിലും. മുതലമട, മുണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായ 18 യാത്രക്കാർ ഇന്നലെ ഉച്ചയ്ക്കു കോയമ്പത്തൂർ–ഷൊർണൂർ മെമുവിലാണു പാലക്കാട്ടു നിന്നു ഷൊർണൂരിലേക്കു യാത്ര പുറപ്പെട്ടത്. 3.10നു ഷൊർണൂരിൽ എത്തുന്ന കൊച്ചുവേളി–അമൃത്സർ എക്സ്പ്രസ് ട്രെയിനിൽ പൻവേലിലേക്കു പോകാൻ ലക്ഷ്യമിട്ടായിരുന്നു യാത്ര.
ഷൊർണൂരിലെത്താൻ കയറിയ മെമു ഉച്ചയ്ക്ക് ഒന്നര പിന്നിട്ടതോടെ ലക്കിടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതിനു പിന്നാലെ പിടിച്ചിട്ടു.
പിറകെ വന്ന 5 ട്രെയിനുകൾ കടന്നുപോയിട്ടും മെമു അനങ്ങിയില്ല. ഇതോടെ കൊച്ചുവേളി നഷ്ടപ്പെടുമെന്ന് ഉറപ്പായി.
അപ്പോഴും തൊട്ടുപിന്നിൽ 3.30നു ഷൊർണൂരിലെത്തുന്ന മംഗള എക്സ്പ്രസിലായിരുന്നു പ്രതീക്ഷ. 3.15 പിന്നിട്ടിട്ടും മെമു അനങ്ങാതിരുന്നതോടെ യാത്രക്കാർ ലക്കിടി റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ നേരിൽക്കണ്ടു പ്രതിഷേധം അറിയിച്ചു. മലബാർ ജില്ലകളിലേക്കും കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കുമുള്ള മറ്റു യാത്രക്കാരും പെരുവഴിയിലായതോടെയായിരുന്നു പ്രതിഷേധം.
13 MINUTES AGO 13 MINUTES AGO 29 MINUTES AGO ഇതിനു പിന്നാലെ മൂന്നരയോടെ മെമു ലക്കിടി വിട്ടു. ഷൊർണൂരിൽ മെമു എത്തിയതിനു തൊട്ടുപിന്നാലെ മംഗളയും സ്റ്റേഷൻ വിട്ടു.
കൊച്ചുവേളിയുടെ ടിക്കറ്റ് ഉപയോഗിച്ചു മംഗളയിൽ യാത്ര ചെയ്യാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ വീണ്ടും ജനറൽ ടിക്കറ്റ് എടുക്കാൻ യാത്രക്കാർ നിർബന്ധിതരായി. ഇതിനിടെയാണു മംഗള ഷൊർണൂർ വിട്ടത്.ഇതിനുശേഷം 18 പേർക്കായി 6650 രൂപ വീണ്ടും മുടക്കിയാണു ജനറൽ ടിക്കറ്റ് എടുത്തു തൊട്ടുപിന്നിലെത്തിയ ദാദർ എക്സ്പ്രസിൽ ഇവർ യാത്ര പുറപ്പെട്ടത്.
ജനറൽ കോച്ചിൽ തിക്കിത്തിരക്കിയുള്ള യാത്ര. റിസർവേഷൻ ആനുകൂല്യം നഷ്ടപ്പെട്ടതിനാൽ കൂട്ടത്തിലെ പ്രായമായവർക്കു യാത്ര ദുഷ്കരമാകുമെന്ന ആശങ്കയിലാണിവർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

