കഞ്ചിക്കോട് ∙ ചിപ്പ് മുതൽ ഷിപ്പ് വരെ നിർമിക്കാനുതകുന്ന തരത്തിലേക്കു രാജ്യം സ്വയംപര്യാപ്തത നേടണമെന്നും ആത്മനിർഭർ ഭാരതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർഥികളും യുവാക്കളും സ്ത്രീകളും ഉൾപ്പെട്ട
സമൂഹത്തിലാണു ഭാരതത്തിന്റെ നിലനിൽപും ഭാവിയും. അവരുടെ വികസനമാണു രാജ്യത്തിനു പ്രധാനം. പാലക്കാട് ഐഐടിയിൽ രണ്ടാംഘട്ട
നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2600 കോടി രൂപ വിനിയോഗിച്ചാണു ക്യാംപസിൽ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
1.55 ലക്ഷം ചതുരശ്ര മീറ്ററിൽ അക്കാദമിക് ബ്ലോക്ക്, അഡ്മിൻ ബ്ലോക്ക്, സ്പോർട്സ് കോംപ്ലക്സ്, അധ്യാപകർക്കും വിദ്യാർഥികൾക്കും റസിഡൻഷ്യൽ സൗകര്യം, ഓഡിറ്റോറിയം, ലാബ് തുടങ്ങിയവ ഒരുക്കും. 2028-29 അക്കാദമിക് വർഷത്തിൽ 2600 വിദ്യാർഥികളെ ഉൾക്കൊള്ളാവുന്ന തലത്തിലേക്ക് ഐഐടിയെ ഉയർത്തുകയാണു ലക്ഷ്യം. ഐഐടി പാലക്കാടിന് ഇതു മികച്ച അവസരമാണെന്നു ഡയറക്ടർ പ്രഫ.എ.ശേഷാദ്രി ശേഖർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]