ആലത്തൂർ ∙ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം ചന്തപ്പുരയിൽ പരിമിതമായ സ്ഥലത്തു പ്രവർത്തിക്കുന്ന എംസിഎഫ് സെന്റർ (പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വേർതിരിക്കുന്ന കേന്ദ്രം) പുതിയ കെട്ടിടത്തിലേക്കു മാറ്റും. വാനൂരിലെ ഖരമാലിന്യ സംസ്കരണ യൂണിറ്റിനോടനുബന്ധിച്ച് ഇതിനുള്ള കെട്ടിട
നിർമാണം പൂർത്തിയാകാറായി.
വൈകാതെ കേന്ദ്രം അങ്ങോട്ടു മാറ്റുമെന്നു പഞ്ചായത്ത് അധ്യക്ഷ എ.ഷൈനി പറഞ്ഞു.22 ലക്ഷം രൂപയാണ് ആദ്യഘട്ട നിർമാണ പ്രവർത്തനത്തിന് അനുവദിച്ചത്.
മാലിന്യചാക്കുകൾ ഇപ്പോൾ ചന്തപ്പുരയിലെ ഷെഡിലാണു സൂക്ഷിക്കുന്നത്. ഇവ വേർതിരിക്കുന്ന ജീവനക്കാർക്കു ജോലി ചെയ്യാനും സ്ഥലസൗകര്യക്കുറവുണ്ട്.
വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് സൂക്ഷിക്കാൻ വേണ്ടത്ര സ്ഥലമില്ല.
വീഴുമലയുടെ ചുവട്ടിൽ ഖരമാലിന്യ സംസ്കരണ യൂണിറ്റിനോടു ചേർന്നാണു കേന്ദ്രം നിർമിക്കുന്നതിനു സ്ഥലം കണ്ടെത്തി പണി ആരംഭിച്ചത്. ഒരു വലിയ ഹാളിന്റെയും അതിനോടു ചേർന്നുള്ള മുറികളുടെയും പണി പൂർത്തിയായി വരുന്നു.
കൂടുതൽ മുറികൾ ആവശ്യമായി വന്നാൽ അതിനു തുക വകയിരുത്തി നിർമാണം തുടങ്ങുമെന്നും പഞ്ചായത്ത് അധ്യക്ഷ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]