അലനല്ലൂർ∙ കനത്ത മഴയെ തുടർന്ന് കുമരംപുത്തൂർ ഒലിപ്പുഴ റോഡിൽ ഭീമനാട് ഭാഗത്തു വെള്ളം കെട്ടിനിന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെ പെയ്ത ശക്തമായ മഴയിലാണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടത്. മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡിന്റെ രണ്ടു വശങ്ങളിലും അഴുക്കുചാൽ നിർമിക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത് ഉയർത്തുകയും റോഡ് പൊളിക്കുകയും ചെയ്ത ഭീമനാട് ക്ഷേത്രത്തിനും – ഭീമനാട് സെന്ററിനും ഇടയിലുള്ള ഭാഗത്താണ് വലിയ തോതിൽ വെള്ളം കെട്ടിനിന്നത്.
ഇതോടെ ഇരുഭാഗത്തു നിന്നും എത്തിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി.
അലനല്ലൂർ ഭാഗത്തു നിന്നുള്ള ബസ് അടക്കമുള്ള വാഹനങ്ങൾ പാറപ്പുറം വഴിയാണ് പോയത്. പിന്നീട് മലയോര ഹൈവേ നിർമാണം പ്രവൃത്തി നടത്തുന്നവർ ഹിറ്റാച്ചിയും മറ്റും ഉപയോഗിച്ച് വെള്ളം ഒഴിവാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അലനല്ലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപത്തും, അലനല്ലൂർ പഴയ പോസ്റ്റ് ഓഫിസ് ഭാഗത്തും റോഡ് വെള്ളത്തിൽ മുങ്ങി. വൈകുന്നേരം ആറരയോടെ ഉങ്ങുംപ്പടിക്കു സമീപം റോഡിനു കുറുകെ നിർമിക്കുന്ന കലുങ്കിന്റെ കോൺക്രീറ്റിൽ കാർ ഇടിച്ച് കുടുങ്ങിയതോടെ അരമണിക്കൂറോളം ഈ ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]