പാലക്കാട് ∙ പട്ടിക്കര ബൈപാസിൽനിന്ന് ചുണ്ണാമ്പുതറയിലേക്കുള്ള സർവീസ് റോഡ് കൂടുതൽ ഭാഗത്ത് ഇടിഞ്ഞു തുടങ്ങി. റോഡിൽ വിള്ളലും വ്യാപിക്കുന്നു.
റോഡ് തകർച്ച അടിയന്തരമായി പരിഹരിക്കാൻ കലക്ടർ എം.എസ്.മാധവിക്കുട്ടി ഉത്തരവിട്ടു. റോഡ് ദേശീയപാത അതോറിറ്റിയുടെ കീഴിലാണ്.
ഇവർക്കായി അറ്റകുറ്റപ്പണി നടത്തുന്നതു പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ആണ്.
റോഡ് പുനർനിർമാണത്തിനായി 35 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനായുള്ള എസ്റ്റിമേറ്റ് ദേശീയപാത അതോറിറ്റിക്ക് ഉടൻ സമർപ്പിക്കും.
ജില്ലാ ഭരണകൂടം ഇടപെട്ട സാഹചര്യത്തിൽ എൻഎച്ച്എഐ പദ്ധതിക്ക് ഉടൻ അനുമതി നൽകുമെന്നാണു പ്രതീക്ഷ.
ചെലവാകുന്ന തുക ആരിൽ നിന്ന് ഈടാക്കുമെന്നതടക്കം പിന്നീട് തീരുമാനിക്കും.
സർവീസ് റോഡ് ഇടിയുന്നത് ആശങ്ക
ചുണ്ണാമ്പുതറ റെയിൽവേ മേൽപാലത്തിന്റെ വശത്തുള്ള സർവീസ് റോഡ് ഇടിയുന്നത് ആശങ്ക പരത്തുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ മേൽപാലത്തിന്റെ വശത്തേക്കു വരെ ഇടിച്ചിൽ എത്തുമെന്നാണ് ആശങ്ക.
പാലക്കാട്–കോഴിക്കോട് ദേശീയപാതയിലാണു ചുണ്ണാമ്പുതറ റെയിൽവേ മേൽപാലം.
പട്ടിക്കര ബൈപാസിൽ നിന്ന് ചുണ്ണാമ്പുതറയിലേക്കുള്ള പ്രവേശന വഴിയാണിത്.ഇതിനിടെ മഴ തുടരുന്നത് ഇടിച്ചിലിന് ആക്കം കൂട്ടുന്നു. പൈപ്പ് ഇടാനും കേബിൾ പ്രവൃത്തികൾക്കുമായി സർവീസ് റോഡിന്റെ വശത്തോടു ചേർന്ന് അശാസ്ത്രീയമായി റോഡ് പൊളിച്ചതാണ് ഇപ്പോഴത്തെ തകർച്ചയ്ക്കു കാരണമെന്നു സംശയിക്കുന്നു. കലക്ടർ ഇടപെട്ടതോടെയാണ് ബന്ധപ്പെട്ട
വകുപ്പുകൾ റോഡ് തകർച്ച ഗൗരവത്തിലെടുത്തിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]