
പാലക്കാട് ∙ കോട്ടമൈതാനത്തു നടക്കുന്ന സപ്ലൈകോയുടെ ഓണച്ചന്തയിൽ തിരക്കേറുന്നു. അടുത്ത മാസത്തേക്കുള്ള സബ്സിഡി ഇനങ്ങളും ഇപ്പോൾ മുൻകൂറായി വാങ്ങാം.
13 സാധനങ്ങളാണു റേഷൻകാർഡ് ഉടമകൾക്കു സബ്സിഡിയിൽ ലഭിക്കുക. സെപ്റ്റംബർ 4 വരെ രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഓണച്ചന്ത. സപ്ലൈകോയുടെ വിവിധ ഔട്ട്ലെറ്റുകളിലും ലഭിക്കും.
സബ്സിഡി ഇല്ലാത്ത സാധനങ്ങൾക്ക് 5% മുതൽ 50% വരെ വിലക്കുറവുണ്ട്. കോംബോ ഓഫറുകളുമുണ്ട്.
എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും സൗജന്യ ഓണക്കിറ്റുകൾ നൽകും.
1,000 രൂപയ്ക്കു മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്കു ദിവസവും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകും. സപ്ലൈകോയുടെ 18 ഇനങ്ങൾ അടങ്ങിയ 1,225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് 1,000 രൂപയ്ക്കും 625 രൂപയുള്ള മിനി കിറ്റ് 500 രൂപയ്ക്കും ഒൻപത് ഇനങ്ങൾ അടങ്ങിയ 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും ലഭിക്കും.
സഞ്ചരിക്കുന്ന മാവേലി സ്റ്റോർ എത്തുന്ന തീയതിയും സ്ഥലവും
∙ ഇന്ന് : പറമ്പിക്കുളം ആനപ്പടി, തൂണിക്കടവ്, ചുങ്കം.
∙ നാളെ : പറമ്പിക്കുളം എർത്ത് ഡാം, ഫിഫ്ത് കോളനി, കടവ് കോളനി. ∙ 31ന്: കുരിയാർക്കുറ്റി, പറമ്പികുളം. ∙ 1ന്: കമ്പ, കോങ്ങാട് വെള്ളപ്പുറം, മുച്ചേരി.
∙ 2ന്: കോങ്ങാട് കോൽപ്പാടം, ചാത്തകുളം, മാണിക്കാശ്ശേരി. ∙ 3ന് : ചിറ്റൂർ മാമ്പള്ളം, കരിപ്പാലി.
∙ 4ന്: തിരുനെല്ലായി, നൂറണി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]