
മഴയുടെ കാഠിന്യം കുറഞ്ഞു; ഊട്ടിയിലെ ഉദ്യാനങ്ങൾ തുറന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഊട്ടി ∙ മഴയുടെ കാഠിന്യം കുറഞ്ഞതോടെ ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ എന്നിവ ഇന്നലെ ഉച്ചയോടെ സന്ദർശകർക്കായി തുറന്നു കൊടുത്തു. ഇന്നലെയും പ്രവേശന നിരോധനം ഉണ്ടെന്ന് അറിയിച്ചിരുന്ന നിലയിൽ ഉച്ചയോടെ തുറക്കുകയായിരുന്നു. മരങ്ങൾക്കടിയിൽ നിൽക്കുന്നതും ഫോട്ടോ എടുക്കുന്നതും ഒഴിവാക്കണമെന്നു സന്ദർശകരെ അറിയിച്ചിട്ടാണ് ഉദ്യാനത്തിൽ പ്രവേശിപ്പിച്ചത്. കനത്ത മഴ തുടർന്ന കഴിഞ്ഞ 2 ദിവസങ്ങളിൽ ഇവിടെയെത്തിയ വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുന്നതു പതിവായിരുന്നു. കേരളത്തിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ വിദ്യാർഥി മരം വീണു മരിച്ചതിനെത്തുടർന്നു ഞായറാഴ്ച ഉച്ചയോടെയാണ് ഊട്ടിയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചത്.
വനംവകുപ്പിനു കീഴിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇന്നും നിരോധനം തുടരും
അതിതീവ്രമഴ ലഭിക്കുമെന്ന ജാഗ്രതാ നിർദേശത്തെ തുടർന്ന് ഊട്ടിയിലെ വനം വകുപ്പിന്റെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇന്നും പ്രവേശനം നിരോധിച്ചു. ദൊഡ്ഡബെട്ട, പൈക്കാര, പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, കൂനൂരിനു സമീപമുള്ള ലാംപ്സ് റോക്ക്, ഡോൾഫിൻ നോസ്, കോത്തഗിരിയിലെ കാറ്ററിൻ ഫാൾസ് തുടങ്ങിയ സ്ഥലങ്ങളിലാണു സന്ദർശകർക്കു നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.