
സജിത വധക്കേസ്: പ്രതി ചെന്താമരയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ നെന്മാറ തിരുത്തംപാടം ബോയൻ കോളനിയിൽ വീട്ടമ്മ സജിതയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പ്രതി ചെന്താമരയെ (54) കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കേസിൽ വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണു നടപടി. 2019ൽ ആയിരുന്നു കൊലപാതകം. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കഴിഞ്ഞ ജനുവരിയിൽ സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ചെന്താമരയെ അഡീഷനൽ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോർജ് മുൻപാകെ ഹാജരാക്കിയാണു കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. പ്രതി കുറ്റം നിഷേധിച്ചു. സജിത കൊലക്കേസിൽ ശാസ്ത്രീയ പരിശോധനാ ഫലമടക്കം തയാറായിട്ടുണ്ട്. കേസ് അടുത്ത മാസം 4നു വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാർ ഹാജരായി.