
കോങ്ങാട് നഗരത്തിലെ പാർക്കിങ്: ഗതാഗതക്കുരുക്ക് പതിവായി
കോങ്ങാട് ∙ ടൗണിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് തുടർച്ചയായ ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നു. മുണ്ടൂർ – തൂത നാലു വരി പാതയുടെ നിർമാണത്തെ തുടർന്ന് വീതി കൂടിയ പാതയിലുടനീളം വാഹനങ്ങളുടെ പാർക്കിങ് നിര കാണാനാകും.
പാതയുടെ വലിയൊരു ഭാഗം പാർക്കിങ്ങിനായി മാറുന്ന സ്ഥിതി ഗതാഗതം ശ്രമകരമാക്കി. പത്തിരിപ്പാല റോഡ് ജംക്ഷൻ മുതൽ ടൗൺ പെട്രോൾ പമ്പ് വരെ തിക്കും തിരക്കിനും പ്രധാന കാരണം പാതയിലെ പാർക്കിങ്ങാണ്.ഓട്ടോ സ്റ്റാൻഡ് ഉൾപ്പെടെ പാതയോരത്താണു ക്രമീകരിച്ചിട്ടുള്ളത്. ഇതിനിടെ മറ്റു വാഹനങ്ങളും ഇടം പിടിക്കുന്നത് യാത്ര കഠിനമാക്കി.
കനറാ ബാങ്ക് പരിസരം താരതമ്യേന വീതി കുറഞ്ഞ പ്രദേശമാണ്. സമീപത്തെ ബവ്റിജസ് ഔട്ട്ലെറ്റിലേക്കു വരുന്നവരുടെ വാഹനങ്ങളുടെ തിരക്ക് ഇവിടെ ഗതാഗത കുരുക്കിനു ഇടയാക്കുന്നു.അതേസമയം, ബസ് സ്റ്റാൻഡിൽ ഇതര വാഹനങ്ങൾ നിരോധിച്ചതോടെ ബൈക്കുകൾ ഉൾപ്പെടെ സ്റ്റാൻഡിനു മുന്നിലെ കടകൾക്കു മുന്നിൽ പാർക്ക് ചെയ്യുന്നത് പതിവായി.
എന്നാൽ ബസ് സ്റ്റാൻഡിൽ വാഹന പാർക്കിങ്ങിനായി സ്ഥലം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടേക്കു വരുന്നവർ കുറവാണ്. ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ പൊലീസ് ഇടപെടൽ വേണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]