
മുറിക്കുള്ളിൽ കുടുങ്ങിയ ബാലികയെ രക്ഷിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണാർക്കാട്∙ കുമരംപുത്തൂരിൽ വാതിൽ ലോക്കായി കിടപ്പുമുറിയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ചീരപ്പറമ്പിൽ വീട്ടിൽ മൻസൂറിന്റെ മകൾ മെഹ്സിനാണ് ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ മുറിയിൽ കുടുങ്ങിയത്. മുറിക്കുള്ളിൽ കയറിയ കുട്ടി വാതിലിലുണ്ടായിരുന്ന താക്കോൽ തിരിച്ചപ്പോഴാണു വാതിൽ ലോക്കായത്. വീട്ടിലെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വീടിനു കേടുപാടുകൾ സംഭവിക്കാതെ കുട്ടിയെ രക്ഷപ്പെടുത്തി. ജിഐ പൈപ്പിൽ താക്കോലിന്റെ പിൻഭാഗം കയറുന്ന വിധത്തിൽ സംവിധാനമൊരുക്കി ജനലിലൂടെ ഇത് കടത്തിവിട്ട് അടഞ്ഞ വാതിൽ തുറക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ ഓഫിസർമാരായ എം.എസ്.ഷബീർ, ശോഭിൻ ദാസ്, എം.മഹേഷ്, കെ.പ്രശാന്ത്, ഡ്രൈവർ മഹേഷ്, ഹോംഗാർഡ് പ്രദീപ് എന്നിവർ ചേർന്നാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.