പാലക്കാട് ∙ സംസ്ഥാനത്തു വറ്റൽമുളകിന്റെ വിലയിൽ വല്ലാത്ത എരിവ്. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 44 രൂപ വർധിച്ചു.
ഈ മാസം 22ന് കിലോയ്ക്ക് 173–186 രൂപയായിരുന്നു വില. ഇന്നലെ അത് 215 – 220– 230 രൂപയിലെത്തി. ആന്ധ്രയിലെ ഗുണ്ടൂർ, തെലങ്കാനയിലെ വാറങ്കൽ മേഖലകളിൽ നിന്നാണു കേരളത്തിലേക്കു വറ്റൽമുളക് എത്തുന്നത്.
അവിടെനിന്നുള്ള വരവു കുറഞ്ഞു. വിൽപനയ്ക്കായി ശേഖരിച്ചിരുന്ന പഴയ മുളകിന്റെ സ്റ്റോക്ക് തീരുകയും പുതിയ മുളകിന്റെ വരവു വൈകുകയും ചെയ്യുന്നതാണു ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം.
നവംബറിൽ ആ മേഖലയിലുണ്ടായ കനത്ത മഴയും വിളവിനെ ബാധിച്ചതായാണു വ്യാപാരികൾക്കു ലഭിച്ച വിവരം.
ഫെബ്രുവരി പകുതിയോടെ പുതിയ മുളക് വിപണിയിൽ എത്തിത്തുടങ്ങുമെന്നാണു പ്രതീക്ഷ. വിളപ്പെടുപ്പു സീസണിൽ നല്ല ഇനം മുളകുകൾ ശീതികരിച്ച ഗോഡൗണിലേക്കു മാറ്റി സൂക്ഷിച്ചാണ് മറ്റു സമയങ്ങളിൽ കേരളത്തിലേക്കുൾപ്പെടെ ചരക്ക് എത്തിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

