മണ്ണാർക്കാട് ∙ നഗരസഭാധ്യക്ഷ പദവിയിലെത്തിയ കെ.സജ്ന പുതുമുഖമാണ്. ആദ്യമായാണു മത്സര രംഗത്തെത്തിയതും നഗരസഭാധ്യക്ഷയാകുന്നതും.
മണ്ണാർക്കാട് നഗരസഭയിലെ ചന്തപ്പടി വാർഡിൽ നിന്നാണു സജ്ന തിരഞ്ഞെടുക്കപ്പെട്ടത്. 274 വോട്ടിന്റെ ഭൂരിപക്ഷത്തിനു സിപിഎം സ്ഥാനാർഥി പി.സാഹിദയെയാണു പരാജയപ്പെടുത്തിയത്.
എംഎസ്സി, ബിഎഡ് ബിരുദമുള്ള സജ്ന ഹിന്ദി ടിടിസിയും സൈക്കോളജിയിൽ ഡിപ്ലോമയും ഫാഷൻ ഡിസൈനിങ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഇഗ്നോ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ എംഎ വിദ്യാർഥിയാണ്.
സജീവ രാഷ്ട്രീയ രംഗത്ത് ഇതാദ്യമാണ്. എങ്കിലും പരിചയസമ്പന്നരായ നേതാക്കൾ കൗൺസിലിലും പുറത്തുമുണ്ട്.
അവരുടെ നിർദേശങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നു സജ്ന പറഞ്ഞു.
മണ്ണാർക്കാട് നഗരസഭയുടെ സമഗ്ര വികസനമാണു ലക്ഷ്യം. മുൻ ഭരണസമിതി തുടങ്ങി വച്ച വികസനപദ്ധതികൾ കാലതാമസമില്ലാതെ പൂർത്തിയാക്കുന്നതിനാണു മുൻഗണന.
അതോടൊപ്പം സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികളും നടപ്പാക്കും.
മണ്ണാർക്കാട്ടെ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനം നടപ്പാക്കുകയാണു ലക്ഷ്യം. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായും നടപ്പാക്കും.
മണ്ണാർക്കാടിന്റെ സമഗ്ര വികസനത്തിനു കൃത്യമായ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും അതു നടപ്പാക്കുമെന്നും സജ്ന പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

