പാലക്കാട് ∙ ബിജെപി ഹാട്രിക് ഭരണം നേടിയ പാലക്കാട് നഗരസഭയിൽ അധ്യക്ഷനായി പി.സ്മിതേഷിനെയും ഉപാധ്യക്ഷയായി ടി.ബേബിയെയും തിരഞ്ഞെടുത്തു. അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിൽ ആദ്യ റൗണ്ടിൽ ബിജെപി, യുഡിഎഫ്, സിപിഎം സ്ഥാനാർഥികൾ മത്സരിച്ചു. രണ്ടാം റൗണ്ടിൽ കൂടുതൽ വോട്ടു നേടിയ ബിജെപി, യുഡിഎഫ് സ്ഥാനാർഥികളാണു മത്സരിച്ചത്.
രണ്ടാം റൗണ്ടിൽ സിപിഎം വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. അതേസമയം സ്വതന്ത്ര അംഗം എച്ച്.റഷീദ് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിലെ ആദ്യ റൗണ്ടിൽ സിപിഎമ്മിനും രണ്ടാം റൗണ്ടിൽ യുഡിഎഫിനും വോട്ടു ചെയ്തു.
അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച പി.സ്മിതേഷിന് ആദ്യ റൗണ്ടിൽ 25, യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ സാജോ ജോണിന് 18, സിപിഎം സ്ഥാനാർഥി വി.രാധാകൃഷ്ണന് സ്വതന്ത്രന്റെതുൾപ്പെടെ 10 എന്നിങ്ങനെ വോട്ട് ലഭിച്ചു.
രണ്ടാം റൗണ്ടിൽ സ്വതന്ത്രൻ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തു. ഇതോടെ പി.സ്മിതേഷിന് 25 വോട്ടും സാജോ ജോണിന് 19 വോട്ടും ലഭിച്ചു.
തുടർന്നു സ്മിതേഷ് വരണാധികാരി എസ്.കിരൺ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധ്യക്ഷനായി ചുമതലയേറ്റു.
ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ടി.േബബിക്ക് രണ്ട് റൗണ്ടിലും 25 വോട്ടു വീതം ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ റിസ്വാന ബീഗത്തിന് 17 വോട്ടാണു ലഭിച്ചത്.
സിപിഎം സ്ഥാനാർഥി എ.കുമാരിക്ക് ആദ്യ റൗണ്ടിൽ സ്വതന്ത്രന്റേതുൾപ്പെടെ 10 വോട്ടു ലഭിച്ചു. രണ്ടാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥിക്ക് സ്വതന്ത്രന്റേതുൾപ്പെടെ 18 വോട്ടു ലഭിച്ചു.
ഉപാധ്യക്ഷയായി ജയിച്ച ടി.ബേബി അധ്യക്ഷൻ പി.സ്മിതേഷ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

