വാളയാർ ∙ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി അതിഥിത്തൊഴിലാളി രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട
കേസിൽ ഒരാളെ കൂടി ക്രൈംബ്രാഞ്ച് എസ്ഐടി സംഘം അറസ്റ്റ് ചെയ്തു. കിഴക്കേ അട്ടപ്പള്ളം മാകാളിക്കാട് സ്വദേശി എം.ഷാജിയെയാണ് (38) അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.കേസിൽ ഇതുവരെ 8 പേർ അറസ്റ്റിലായി. ഇനി 7 പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്നും അന്വേഷണ സംഘം പറയുന്നു.
ഇതിൽ 3 പേർ കസ്റ്റഡിയിലുണ്ടെന്നാണു വിവരം. 17നു വൈകിട്ടാണ് അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേലിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം പിടികൂടി ക്രൂരമായി മർദിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നു രാത്രി മരണപ്പെട്ടു.
കസ്റ്റഡിയിൽ ലഭിച്ച, ആദ്യം അറസ്റ്റിലായ 5 പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് എസ്ഐടി സംഘം തെളിവെടുപ്പു നടത്തി. രാംനാരായൺ ഭാഗേലിനു മർദനമേറ്റ കിഴക്കേ അട്ടപ്പള്ളം, മാതാളിക്കാട്, ആശുപത്രിയിലേക്കു കൊണ്ടുപോയ അട്ടപ്പള്ളം ജംക്ഷൻ എന്നിവിടങ്ങളിലെത്തിച്ചാണു തെളിവെടുപ്പു നടത്തിയത്. നടപടികൾ പൂർത്തിയാക്കി ഉടൻ പ്രതികളെ കോടതിയിൽ ഹാജരാക്കും.
തുടർന്ന് മറ്റു പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടപടികൾ പൂർത്തിയാക്കും.
ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ചവരിൽ പ്രതികളും
∙ ക്രൂര മർദനത്തിനു ശേഷം പൊലീസെത്തി രാംനാരായൺ ഭാഗേലിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ സഹായിക്കാനായി മുന്നിൽ നിന്നവരിൽ പ്രതികളും ഉൾപ്പെട്ടിരുന്നുവെന്ന് അന്വേഷണ സംഘം. വിപിനും അനന്തനും മുരളിയും ഉൾപ്പെടെയുള്ള പ്രതികളാണ് അടിയേറ്റ് കുഴഞ്ഞുവീണ രാംനാരായണനെ ആംബുലൻസിൽ കയറ്റിയത്. താങ്ങിയെടുക്കാനും മറ്റു സഹായത്തിനും പൊലീസിനൊപ്പം പ്രതികളും കൂടി. എന്നാൽ ചികിത്സയിലിരിക്കെ രാംനാരായൺ മരിച്ചതോടെ പ്രതികൾ കടന്നുകളയാൻ ശ്രമിച്ചു.
തമിഴ്നാട്ടിലേക്കു കടക്കുന്നതിനിടെ പാലക്കാട്ടു നിന്നാണ് ഇവർ പിടിയിലായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

