വാൽപാറ∙ ഈ പാസ് സംവിധാനം പ്രാബല്യത്തിൽ വന്നതോടെ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞെന്നും ഇതു നഗരത്തിലെ വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്നും നഗരത്തിന്റെ ഭാവിവികസനത്തെ മുരടിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി കച്ചവടക്കാർ മുഖ്യമന്ത്രിക്കും കലക്ടർക്കും നിവേദനം നൽകി. ഇ പാസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
തോട്ടം മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ സാധാരണക്കാർക്കു ജീവിതം തള്ളിനീക്കാനും നഗര വികസനത്തിനും ഏക മാർഗം ടൂറിസം മാത്രമാണ്. എന്നാൽ ഊട്ടി, കൊടൈക്കാനാൽ, യേർക്കാട് എന്നിവിടങ്ങൾ ഓരോ വർഷവും കോടികളുടെ വികസനം നടക്കുമ്പോൾ വാൽപാറ അവഗണിക്കപ്പെടുകയാണ്. നാട്ടുകാരുടെ ചിരകാല സ്വപ്നമായ ബോട്ട് ഹൗസ്, ബൊട്ടാനിക്കൽ ഗാർഡൻ എന്നിവ ഇന്ന് നാശത്തിന്റെ വക്കിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

