ഒറ്റപ്പാലം∙ വനം വകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗം റേഞ്ച് ഓഫിസ് അമ്പലപ്പാറയിൽ പ്രർത്തനസജ്ജമായി. കടമ്പൂരിലാണു സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ ജില്ലയിലെ ആദ്യ റേഞ്ച് ഓഫിസ് പ്രവർത്തനം തുടങ്ങുന്നത്.1300 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണു നിർമിച്ചത്.
നബാർഡ് ഫണ്ടിൽ നിന്ന് 1.6 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. ഇതിനു പിന്നിലായി റേഞ്ച് ഓഫിസർക്കുള്ള ക്വാർട്ടേഴ്സിന്റെ നിർമാണവും പൂർത്തിയായി.
റേഞ്ച് ഓഫിസർക്കുള്ള മുറി, ജീവനക്കാർക്ക് ആവശ്യമായ മുറികൾ, റെക്കോർഡ് റൂം, ലോക്കപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണു കെട്ടിടത്തിലുള്ളത്.
മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകൾ ഉൾപ്പെട്ടതാണു റേഞ്ച് ഓഫിസിന്റെ പ്രവർത്തനപരിധി. പൊതുസ്ഥലങ്ങളിലെ മരംമുറിയുമായി ബന്ധപ്പെട്ട
പരിശോധനകൾ, മൂല്യനിർണയം, മുറിക്കാനുള്ള അനുമതി, ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട മരം വളർത്തൽ, വൃക്ഷത്തൈ വിതരണം തുടങ്ങിയവയാണു പ്രധാന പ്രവർത്തനങ്ങൾ.സാമൂഹിക വനവൽക്കരണ വിഭാഗം റേഞ്ച് ഓഫിസറും 6 സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരെയും റേഞ്ച് ഓഫിസിൽ നിയോഗിക്കും.
നിലവിൽ ഒലവക്കോട്ടെ ഡിവിഷൻ ഓഫിസിനോടനുബന്ധിച്ചാണു റേഞ്ച് തല പ്രവർത്തനങ്ങളും നടന്നു വരുന്നത്. മന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് ഓഫിസ് ഉദ്ഘാടനം നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]