വണ്ടിത്താവളം ∙ മെറ്റലും മണലും ഉൾപ്പെടെയുള്ള നിർമാണസാമഗ്രികൾ വാഹനങ്ങളിലേക്കും മറ്റും കയറ്റാനുള്ള ലോഡർ മെഷീൻ സ്വന്തമായി നിർമിച്ച് പെരുമാട്ടി കല്യാണപ്പേട്ട സ്വദേശി എം.സദാശിവൻ.
ഒറ്റത്തവണ 150 കിലോഗ്രാം മെറ്റൽ ലോഡ് ചെയ്യാൻ കഴിയും. ഒരു മണിക്കൂർ പ്രവർത്തിക്കാൻ ഒരു ലീറ്റർ ഡിസൽ മതിയാകും.ഹൈഡ്രോളിക് സംവിധാനത്തിലാണു പ്രവർത്തനം.
സമാനയന്ത്രങ്ങൾക്കു മാർക്കറ്റിൽ 18 ലക്ഷം രൂപ വിലയുള്ളപ്പോൾ തനിക്കു യന്ത്രം നിർമിക്കാൻ 4,70,000 രൂപ മാത്രമാണു ചെലവായതെന്നു സദാശിവൻ പറഞ്ഞു.
സദാശിവൻ മുൻപും വിവിധ കാർഷികയന്ത്രങ്ങൾ നിർമിച്ചിട്ടുണ്ട്. കളപറിക്കുന്നതിനും തേങ്ങ ചിരകുന്നതിനും കൊയ്തു മെതിച്ച നെല്ലു ശുചിയാക്കി ചാക്കിൽ നിറയ്ക്കുന്നതിനുമുള്ള യന്ത്രങ്ങൾ നിർമിച്ചു.
ചക്ക ചിപ്സ്, ഒനിയൻ, നാരങ്ങ കട്ടർ, പെട്രോൾ ടില്ലർ, പവർ ടില്ലർ, മിനി മൂവിങ് ക്രെയിൻ, മോട്ടറൈസ്ഡ് വീൽ ബാരോമീറ്റർ, ഈസി കോക്കനട്ട് ഹസ്കർ, നാനോ എക്സ്കവേറ്റർ തുടങ്ങിയവ സ്വന്തം പണിപ്പുരയിലാണു നിർമിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]