
ചിറ്റിലഞ്ചേരി∙ പൈപ്പ് ചാൽ നേരാംവണ്ണം മൂടാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു. തൃപ്പാളൂർ റോഡിൽ അങ്കലത്തിലേക്കു പോകുന്ന വഴിയുടെ മുൻപിലെ പൈപ്പ് ചാലാണ് നേരാംവണ്ണം മൂടാത്തത്. ഇന്നലെ കുഴി കണ്ട് നിർത്തിയ പെട്ടി ഓട്ടോയുടെ പിറകിൽ ബസിടിച്ച് ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.
വേഗം കുറവായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നെന്മാറയിൽ നിന്ന് ആലത്തൂരിലേക്കു പോകുകയായിരുന്നു ബസ്. കുഴി വലുതായതോടെ വാഹനങ്ങൾ ഇവിടെ എത്തിയാൽ നിർത്തി കുഴിയിൽ കയറിയിറങ്ങി പോകേണ്ട
അവസ്ഥയിലായി. വലിയ വാഹനങ്ങളാകട്ടെ കുഴി ചാടിച്ച് പോകുകയും ചെയ്യും.
ചെറിയ വാഹനങ്ങൾക്കാണ് കൂടുതൽ ദുരിതമാകുന്നത്. ഇതാണ് ഇന്നലത്തെ അപകടത്തിന് കാരണമായതും.
ചാൽ കണ്ടതോടെ ഓട്ടോ നിർത്തി കുഴിയിൽ ഇറങ്ങി പോകാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് പിറകിലായി വന്ന ബസ് ഇടിച്ചത്.
രാത്രി അറിയാതെ ചാലിൽ ചാടുന്ന വാഹനങ്ങളുടെ ശബ്ദം മൂലം പരിസരവാസികളുടെ ഉറക്കവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ചാൽ നിർമിച്ച് പൈപ്പിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ചാൽ മൂടാത്തത് പ്രതിഷേധം ഉയർത്തിയിരുന്നു.
അന്ന് കല്ലും മെറ്റലുമിട്ട് കുഴി മൂടുകയായിരുന്നു ചെയ്തത്. വലിയ അപകടങ്ങൾ ഒഴിവാക്കാൻ ചാൽ നേരാംവണ്ണം ടാർ ചെയ്ത് മൂടണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും യാത്രക്കാരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]