
ആമയൂര്‍ ∙ ഗ്രാമങ്ങളില്‍ നാടന്‍ മീന്‍ പിടിത്തം വീണ്ടും സജീവമാകുന്നു. രണ്ടാം വിള നെല്‍ക്കൃഷിക്ക് പാടശേഖരങ്ങളില്‍ നിലമൊരുക്കുന്നതിനിടെയാണ് നാടന്‍ മത്സ്യങ്ങള്‍ വ്യാപകമായി കാണുന്നത്.
പാടത്ത് ഇത്തവണ നാടന്‍ മത്സ്യത്തിന്റെ ചാകരയാണ്. നിലമൊരുക്കാനായി പാടത്ത് ഇറങ്ങുന്ന ട്രാക്ടറുകള്‍ക്കു പിന്നാലെ കുട്ടികളും മുതിര്‍ന്നവരും യുവാക്കളും പായുന്ന കാഴ്ചകളാണ് പാടശേഖരങ്ങളില്‍.
കൊപ്പം പഞ്ചായത്തിലെ ആമയൂര്‍, വിളയൂര്‍ വള്ളിയത്ത്കുളമ്പ്, കുലുക്കല്ലൂര്‍ മുളയന്‍കാവ്, പുറമത്ര, കുലുക്കല്ലൂര്‍ ഇടുതറ എന്നീ പാടശേഖരങ്ങളിലാണ് നിലമൊരുക്കുന്നതിനിടെ മത്സ്യ ചാകര. വയലുകളില്‍ കാണുന്ന മത്സ്യക്കൂട്ടങ്ങള്‍ കൗതുകമാവുകയാണ്.
മീന്‍ ചാകര കണ്ടതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മീന്‍ പിടിത്തത്തില്‍ തല്പരരായ ഒട്ടേറെ പേര് ഇവിടെ എത്തുന്നുണ്ട്.
രണ്ടാം വിള നെല്‍ക്കൃഷിക്ക് വേണ്ടിയാണ് പാടങ്ങളില്‍ നിലമൊരുക്കുന്നത്. തരിശായി കിടക്കുന്ന വയലുകളില്‍ ട്രാക്ടര്‍ ഉപയോഗിച്ചാണ് പലയിടത്തും നിലമൊരുക്കുന്നത്.
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മീന്‍ പിടിത്തത്തില്‍ സജീവമാണ്. വള്ളുവനാടന്‍ ഗ്രാമങ്ങളില്‍ കണ്ടിരുന്ന മീന്‍ പിടിത്തമാണ് ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായിരിക്കുന്നത്.
കാലികളെ ഉപയോഗിച്ചു പാടങ്ങളില്‍ നിലമൊരുക്കുമ്പോള്‍ ചെളിയില്‍ ഒളിഞ്ഞു കിടക്കുന്ന മത്സ്യങ്ങള്‍ പൊങ്ങി വരും. ഇവയെ പിടിക്കാന്‍ പാടം പൂട്ടുകാരുടെ പിന്നാലെ പായണം.
വടി ഉപയോഗിച്ചു പിടികൂടുന്ന മീനുകള്‍ കയ്യില്‍ കരുതിയ സഞ്ചയില്‍ ഇടും.
ട്രാക്ടറോ കലപ്പയേന്തിയ കാലികളോ പോയ വഴികളില്‍ പൊങ്ങുന്ന മീനുകളെ പിടികൂടുക എന്നത് ശ്രമകരമാണ്. പരിശീലനം നേിയവര്ക്കേ ഇതിനു കഴിയൂ. വയല്‍ ഉഴുതുമറിക്കുമ്പോഴാണ് ചെറു മീനുകളും വലിയ മത്സ്യങ്ങളും ചേറില്‍ നിന്ന് പൊങ്ങി വരിക.
ഇവയെ ശ്രദ്ധയില്‍ പെട്ടാല്‍ വടി ഉപയോഗിച്ചാണ് പിടികൂടുന്നത്. ഇങ്ങനെ പിടിക്കുന്ന മത്സ്യങ്ങള്‍ വീടുകളില്‍ കറി വയ്ക്കാനും മറ്റും ഉപയോഗിക്കും.
വിപണി കണ്ടെത്തി വില്പന നടത്തുന്നവരും ഉണ്ട്.
കിലോ കണക്കിനു മത്സ്യങ്ങളാണ് പാടശേഖരങ്ങളില്‍ നിന്ന് പിടികൂടുന്നതെന്ന് മീന്‍ പിടിത്തക്കാര്‍ പറയുന്നു. ഗ്രാമങ്ങളിലെ ജലാശയങ്ങളില്‍ കാണുന്ന ആഫ്രിക്കന്‍ മുഷി, കടു, സിലോപി എന്നിവയാണ് കൂടുതലും. പുതിയ തലമുറയ്ക്ക് ഹരമായി മാറിയിരിക്കുകയാണ് പാടങ്ങളിലെ നാടന്‍ മീന്‍ പിടിത്തം. ഓണാവധിക്കു വിദ്യാലയങ്ങള്‍ പൂട്ടുന്നതോടെ കുട്ടികളും മീന്‍ പിടിത്തത്തില്‍ സജീവമാകുമെന്നാണ് പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]