
മലമ്പുഴ ∙ അകമലവാരം റിങ് റോഡിൽ വിനോദ സഞ്ചാരികൾക്കു നേരെ പാഞ്ഞടുത്ത് കാട്ടാന; മലപ്പുറം സ്വദേശികളായ കുടുംബം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ട് അഞ്ചോടെ കൊല്ലങ്കുന്നിലാണു സംഭവം.
കാറിൽ പോകുകയായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. കാർ വേഗത്തിലോടിച്ചു പോയതു രക്ഷയായി.
മൂന്നു ദിവസമായി പ്രദേശത്തു കാട്ടാനയുടെ ശല്യമുണ്ട്. ഇന്നലെ പുലർച്ചെ എലിവാലിലെ ജനവാസമേഖലയിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.
എം.ഹമീദിന്റെ വീടിന്റെ മതിൽ തകർത്തു.
എ.മുഹമ്മദിന്റെ തെങ്ങും കമുകും വാഴകളും നശിപ്പിച്ചു. കപ്പ, പച്ചക്കറി തോട്ടം, റബർ പുര എന്നിവയും നശിപ്പിച്ചിട്ടുണ്ട്. സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിപാലനമില്ലാതെ നശിച്ചു.
5 വർഷമായി സൗരോർജവേലി പ്രവർത്തിക്കുന്നില്ല. പുലി, കാട്ടുപന്നി ശല്യവും പ്രദേശത്തു രൂക്ഷമാണ്.
വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]