
പാലക്കാട് ∙ ഒരാഴ്ചയ്ക്കിടെ രണ്ട് പുരസ്കാരം നേടി ഡോ. സി.
ഗണേഷ് രചിച്ച ‘ബംഗ’. പത്തനംതിട്ട
കേന്ദ്രമായി പ്രവർത്തിക്കുന്ന തിലകൻ സ്മാരക വേദിയുടെ 8–ാമത് സംസ്ഥാന സാഹിത്യ പുരസ്കാരവും മലപ്പുറം കുളക്കാട്ടുചാലിയിൽ പ്രവർത്തിക്കുന്ന നമ്പീശൻ മാസ്റ്റർ സ്മാരക സമിതിയുടെ ‘നോവൽ’ പുരസ്കാരവുമാണ് ബംഗ എന്ന നോവൽ നേടിയത്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ ബംഗാളിന്റെ ചരിത്രവും സംസ്കാരവും വിശകലനം ചെയ്യുന്നു.
പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് ഇരു പുരസ്കാരത്തിനുമായി ലഭിക്കുക.
ഡോ. ടി.ആരോമൽ, ഡോ.
തുളസീധര കുറുപ്പ്, സബീർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് തിലകൻ സ്മാരക പുരസ്കാരം നിശ്ചയിച്ചത്. ഡോ.
ഖദീജ മുംതാസ്, പ്രഫ. ആർ.വി.എം.ദിവാകരൻ, ഡോ.
പി.സുരേഷ് എന്നിവരടങ്ങിയ ജൂറിയാണ് നമ്പീശൻ മാസ്റ്റർ സ്മാരക പുരസ്കാരം നിശ്ചയിച്ചത്. വി.കെ.ശ്രീരാമൻ പുരസ്കാരം സമ്മാനിച്ചു.
തിലകൻ സ്മാരക പുരസ്കാരം ഓഗസ്റ്റിൽ മന്ത്രി സജി ചെറിയാൻ പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പാലക്കാട് സ്വദേശിയായ ഗണേഷ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ക്രിയേറ്റീവ് റൈറ്റിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും പരീക്ഷാ കൺട്രോളറുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]