കല്ലടിക്കോട്∙ ദേശീയപാത കല്ലടിക്കോട് ചുങ്കത്ത് പിക്കപ് വാനും ലോറിയും ഇടിച്ച് അപകടം. തുടർന്നു നിയന്ത്രണം വിട്ട
ലോറി സ്വകാര്യ ആശുപത്രിയുടെ മതിൽ ഇടിച്ചു തകർത്ത് അകത്തേക്കു കയറി. വൈദ്യുതി പോസ്റ്റും ലോറി ഇടിച്ചു തകർത്തതോടെ പ്രദേശത്തെ വൈദ്യുതി മുടങ്ങി.
പിക്കപ് ഡ്രൈവർ കോഴിക്കോട് കല്ലായി സ്വദേശി സിദ്ദിഖ് (37), ലോറി ഡ്രൈവർ അരിയല്ലൂർ ഉദയർപാലം സ്വദേശി എസ്.കാർത്തികേയൻ (37) എന്നിവർക്കു പരുക്കേറ്റു.കാലിൽ പരുക്കേറ്റ പിക്കപ് വാൻ ഡ്രൈവറെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 3.15 നായിരുന്നു അപകടം.
കാസർകോട് നിന്നു തമിഴ്നാട്ടിലേക്കു ചെങ്കൽപൊടിയുമായി പോകുന്ന ലോറിയും മീൻ കയറ്റി കൊല്ലത്തു നിന്നും മണ്ണാർക്കാട്ടേക്കു പോവുകയായിരുന്ന പിക്കപ് വാനുമാണു കൂട്ടിയിടിച്ചത്.
അപകടത്തിൽ പിക്കപ് വാനിന്റെ മുൻവശം തകർന്നു മീൻ റോഡിൽ ചിതറി. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
ഇതിനിടയിലും 2 വാഹനങ്ങൾ അപകടസ്ഥലത്തേക്കു നിയന്ത്രണം തെറ്റി എത്തിയെങ്കിലും അപകടമുണ്ടായില്ല. പിക്കപ് റോഡിൽനിന്നു വലിച്ചു മാറ്റി കോങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേന റോഡ് കഴുകിയതോടെയാണ് അപകടസാധ്യത ഒഴിവായത്.അപകടത്തിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നതിനാൽ ഇന്നലെ പകൽ വൈകി മാത്രമാണു വൈദ്യുതി പുനഃസ്ഥാപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]