തലമട ∙ പറമ്പിക്കുളം അണക്കെട്ടിൽ നിന്നു സെക്കൻഡിൽ 3,000 ക്യുസെക്സ് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകുന്നു.
അണക്കെട്ടിന്റെ 3 സ്പിൽവേ ഷട്ടറുകളും 25 സെന്റിമീറ്റർ വീതം പുഴയിലേക്കു തുറന്നിട്ടുണ്ട്. കഴിഞ്ഞദിവസം നടുവിലെ ഷട്ടർ മാത്രം 10 സെന്റിമീറ്റർ തുറന്നിരുന്നു.
എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ രാത്രിയിൽതന്നെ മറ്റു രണ്ടു ഷട്ടറുകളും 10 സെന്റിമീറ്റർ വീതം തുറന്നു. ഇന്നലെ രാവിലെ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടായതിനെ തുടർന്നാണു 3 ഷട്ടറുകളും 25 സെന്റിമീറ്റർ വീതമായി ഉയർത്തിയത്.1825 അടി സംഭരണ ശേഷിയുള്ള പറമ്പിക്കുളത്തെ ജലനിരപ്പ് 1824.65 അടിയാണ്.
1770 അടി സംഭരണ ശേഷിയുള്ള പറമ്പിക്കുളത്തെ തൂണക്കടവ് അണക്കെട്ടിൽ ഇന്നലെ 1769.95 അടി വെള്ളമുണ്ട്.
ശക്തമായി മഴ തുടർന്നാൽ ഷട്ടറുകൾ വീണ്ടും ഉയർത്തുന്നതു കൂടാതെ തൂണക്കടവ് അണക്കെട്ടും തുറക്കാൻ തമിഴ്നാട് ജലസേചന വകുപ്പിനു പദ്ധതിയുണ്ട്. തൂണക്കടവ് സ്പിൽവേ ഷട്ടറിലെ വെള്ളവും കുരിയാർകുറ്റി പുഴ വഴി ചാലക്കുടിപ്പുഴയിലേക്കു തന്നെയാണ് ഒഴുകുക.
ആളിയാർ അണക്കെട്ടിലെ ഷട്ടറുകൾ 12 സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്. 1050 അടി സംഭരണ ശേഷിയുള്ള ആളിയാർ അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 1048.85 അടിയാണ്.
പറമ്പിക്കുളം ഗ്രൂപ്പ് അണക്കെട്ടുകളിൽ ഉൾപ്പെടുന്നതും 2663 അടി സംഭരണ ശേഷിയുള്ളതുമായ കേരള ഷോളയാറിൽ 2662.90 അടിയും 3295 അടി ശേഷിയുള്ള തമിഴ്നാട് ഷോളയാറിൽ 3291.09 അടിയും വെള്ളമുണ്ട്. പറമ്പിക്കുളത്തു നിന്നു കോണ്ടൂർ കനാൽ വഴി തമിഴ്നാട് വെള്ളം കൊണ്ടുപോയി നിറയ്ക്കുന്ന തിരുമൂർത്തി അണക്കെട്ടിൽ ഇന്നലെ 1327.48 അടി വെള്ളമുണ്ട്.
1337 അടിയാണ് ഇവിടത്തെ സംഭരണ ശേഷി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]